മനാമ: ബഹ്റൈന്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി ആരോഗ്യ മന്ത്രാലയത്തിന് മെഡ്ട്രോണിക് ന്യുറോ നാവിഗേഷന്‍ യന്ത്രം കൈമാറി. ഏറ്റവും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അര്‍ബുദ രോഗ നിര്‍ണയം നടത്താന്‍ സാധിക്കുന്ന ഉപകരണമാണിത്. രോഗികളില്‍ ഇതുപയോഗിക്കുന്നത് കൊണ്ട് യാതൊരു പാര്‍ശ്വഫലങ്ങളുമുണ്ടാകുന്നില്ല. ചടങ്ങില്‍ ആരോഗ്യ കാര്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് സന്നിഹിതയായിരുന്നു. രണ്ട് ലക്ഷത്തോളം ദിനാര്‍ ഇതിന് ചെലവ് വരും. അര്‍ബുദ രോഗ ചികില്‍സയില്‍ കൂടുതല്‍ പുരോഗതി കൈവരിക്കാന്‍ ഇത് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാന്‍സര്‍ കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ ഡോ. അബ്ദുറഹ്മാന്‍ ഫഖ്റു വ്യക്തമാക്കി.
ഇത്തരമൊരു മഹത്തായ പ്രവര്‍ത്തനത്തിന് മുന്നോട്ടു വന്ന ബഹ്റൈന്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിക്ക് മന്ത്രി പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. അര്‍ബുദ രോഗികളുടെ ചികില്‍സയുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാന്‍ സൊസൈറ്റിയുടെ രൂപവത്കരണ കാലം മുതല്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതായി ഡോ. അബ്ദുറഹ്മാന്‍ ഫഖ്റു വ്യക്തമാക്കി. ബഹ്റൈനില്‍ വര്‍ഷം തോറും 100 പേര്‍ക്ക് തലച്ചോറ്, നാഡീവ്യൂഹം എന്നിവയില്‍ അര്‍ബുദം ബാധിക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.