മസ്കത്ത്: റമദാനിൽ മസ്കത്തിലെ ഹെൽത്ത് സെന്ററുകളുടെയും മെഡിക്കൽ കോംപ്ലക്സുകളുടെയും പ്രവർത്തനസമയം ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവിസസ് പ്രഖ്യാപിച്ചു.
ബൗഷർ സ്പെഷലിസ്റ്റ് കോംപ്ലക്സും അൽ-സീബ് സ്പെഷലിസ്റ്റ് കോംപ്ലക്സും രാവിലത്തെ ഷിഫ്റ്റ് രാവിലെ എട്ട് മുതൽ വൈകീട്ട് ഏഴുവരെയും രാത്രി ഷിഫ്റ്റ് പുലർച്ച 12 മണി മുതൽ രാവിലെ എട്ടുവരെയും പ്രവർത്തിക്കും. ആരോഗ്യകേന്ദ്രങ്ങൾ വൈകീട്ട് ഏഴു മുതൽ അർധരാത്രി 12വരെയും തുറക്കും. ഖുറിയാത്ത് ആശുപത്രിയിൽ 24 മണിക്കൂറും അടിയന്തര കേസുകൾ സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു.
അൽ-സഹേൽ ഹെൽത്ത് സെന്ററും ഡിസ്ട്രിക്ട് ആരോഗ്യകേന്ദ്രവും രാവിലെ എട്ട് മുതൽ പത്തുവരെ മാത്രമേ പ്രവർത്തിക്കൂ. ഇവ രണ്ടിനും പകരമായി രോഗികൾക്ക് വൈകീട്ട് ഖുറിയ്യത്ത് ഹെൽത്ത് കോംപ്ലക്സും മത്ര ഹെൽത്ത് സെന്ററും സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.