ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സലാലയിൽ സംഘടിപ്പിച്ച സോഷ്യൽ ഇഫ്താർ
സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സലാലയിൽ സോഷ്യൽ ഇഫ്താർ സംഘടിപ്പിച്ചു. ഹംദാൻ പ്ലാസയിൽ നടന്ന പരിപാടിയിൽ സംഘടന നേതാക്കളും പൗരപ്രമുഖരുമുൾപ്പെടെ പ്രത്യേക ക്ഷണിതാക്കളായ നൂറുകണിക്കിനാളുകൾ സംബന്ധിച്ചു.
സുഹ്യദ് സംഗമത്തിൽ ഐ.ഒ.സി പ്രസിഡന്റ് ഡോ. നിഷ്താർ പരിപാടി നിയന്ത്രിച്ചു. ഡോ. കെ.സനാതനൻ, ഡോ. അബൂബക്കർ സിദ്ദീഖ്, രാകേഷ് കുമാർ ഝ, ഡോ. അക്രം, കരുണൻ എന്നിവർ സംസാരിച്ചു. നാസർ പെരിങ്ങത്തൂർ, ഒ.അബ്ദുൽ ഗഫൂർ, കെ.ഷൗക്കത്തലി, നാസറുദീൻ കോട്ടയം, റസൽ മുഹമ്മദ് തുടങ്ങി വിവിധ സംഘടന ഭാരവാഹികളും മത നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു . ഐ.ഒ. സി ബീഹാർ ചാപ്റ്റർ കൺവീനർ ഷഹാബുദ്ദീൻ, ഖാലിദ്, തമിഴ് ചാപ്റ്റർ കോഓഡിനേറ്റേർമാരായ കുമരൻ, മീരാൻ ജമാൽ, കർണാടക ചാപ്റ്റർ കോഓർഡിനേറ്റർ ഷക്കീൽ, ഡൽഹി ചാപ്റ്റർ കോഓഡിനേറ്റർഇമ്രാൻ , സുഹാന, ഹരികുമാർ ,ശ്യാം മോഹൻ, അനീഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.