മനാമ: ആരോഗ്യ, സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയ റസ്റ്റാറന്റ് അടച്ചുപൂട്ടാൻ ആരോഗ്യമന്ത്രാലയത്തിനു കീഴിലെ പൊതുജനാരോഗ്യ വകുപ്പ് ഫുഡ് ഇൻസ്പെക്ഷൻ വിഭാഗം മേധാവി ഫൈസൽ അസ്സാരി ഉത്തരവിട്ടു. ബുദയ്യയിലെ ഒരു റസ്റ്റാറന്റാണ് നടപടിക്ക് വിധേയമായത്.
ആരോഗ്യമാനദണ്ഡങ്ങൾ പാലിക്കുന്നതിൽ റസ്റ്റാറന്റ് വീഴ്ചവരുത്തുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ഭക്ഷണസാധനങ്ങൾ പാകംചെയ്യുന്നതും സൂക്ഷിക്കുന്നതും അനുമതിയില്ലാത്ത മറ്റൊരിടത്താണെന്നും കണ്ടെത്തി. പരാതി കിട്ടിയ ഉടൻ ആരോഗ്യ മന്ത്രാലയത്തിന്റെയും വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ അധികൃതരും റസ്റ്റാറന്റിലെത്തി അന്വേഷണം നടത്തുകയും പരാതി ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.