മനാമ: ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിെൻറ ആഭിമുഖ്യത്തിൽ ബഹ്റൈൻ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിെൻറ സഹകരണത്തോടെ 'ഹെൽപ് ടു സേവ് എ ലൈഫ്' എന്ന ശിൽപശാലയും ചിത്രരചന മത്സരവും സംഘടിപ്പിച്ചു.
അപ്രതീക്ഷിതമായുണ്ടാകുന്ന ഹൃദയാഘാതം എങ്ങനെ കൈകാര്യം ചെയ്യണമെന്നതുസംബന്ധിച്ച പരിശീലനം ശിൽപശാലയിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ ഇൻസ്ട്രക്ടർമാരായ ഫ്രീഡ സെക്യൂറ, പ്രിൻസ് തോമസ് എന്നിവർ ക്ലാസെടുത്തു.
ബയോ മെഡിക്കൽ എൻജിനീയർമാരായ ഏദെൽ അനീഷ് ജോസഫ്, ഷിനു സ്റ്റീഫൻ എന്നിവരും ക്ലാസുകൾക്ക് നേതൃത്വം നൽകി. കെ.സി.ഇ.സി ദേവാലയങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ച് ചിത്ര രചന മത്സരവും നടത്തി. ഡ്രോയിങ്, പെയിൻറിങ്, കളറിങ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിരുന്നു മത്സരം.
പ്രസിഡൻറ് ഫാ. ദിലീപ് ഡേവിസണ്‍ മാർക്കിെൻറ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഫാ. നോബിന് തോമസ് ആശംസ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഷിനു സ്റ്റീഫൻ സ്വാഗതം പറഞ്ഞു. ഫാ. ഷാബു ലോറന്‍സ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.