പൂ​ർ​ണാ​ന​ന്ദ​

ഹൃ​ദ​യാ​ഘാ​തം; ക​ർ​ണാ​ട​ക സ്വ​ദേ​ശി നി​ര്യാ​ത​നാ​യി

മ​നാ​മ: കർണ്ണാടക സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായി. മംഗലൂരു കർണാട് കെ.എസ്. നഗർ സ്വദേശി സദാനന്ദ് നായകിന്റെ മകൻ പൂർണ്ണാനന്ദയാണ് (33)മരിച്ചത്. അശ്‌റഫ്‌സ് കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു.വെള്ളിയാഴ്ച രാത്രി ക്രിക്കറ്റ് കളി കഴിഞ്ഞു റൂമിൽ എത്തിയതിന് ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. വൈക്കെ ഗ്രൂപ്പ് ഏതാനും മാസങ്ങൾക്ക് മുൻപ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ്ൽ അഷ്‌റഫ്‌ സ് ടീമിനെ നയിച്ചത് പൂർണ്ണാനന്ദ ആയിരുന്നു.ഏഴ് വർഷമായി അകൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്തു വരികയാണ്.മികച്ച ക്രിക്കറ്റ് കളിക്കാരനായ പൂർണ്ണനന്ദ നായിക്കിന്റെ മരണ വാർത്ത അറിഞ്ഞു വിവിധ മേഖലയിൽ നിന്നും ധാരാളം പേർ സൽമാനിയ മോർച്ചറിയിൽ അന്ത്യോപചാരം അർപ്പിക്കാൻ എത്തി.

Tags:    
News Summary - heart attack; Karnataka native was passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.