മനാമ: കോവിഡ് കാലത്തും അതിനു ശേഷവും ബഹ്റൈനിലെ പ്രവാസി സമൂഹത്തിനു സേവനം നൽകിയ വെൽകെയറിന്റെയും ജീവൻരക്ഷാ മരുന്നുകൾ നൽകുന്ന മെഡ്കെയറിന്റെയും മുൻനിര സന്നദ്ധ പ്രവർത്തകരെ പ്രവാസി വെൽഫെയർ, ബഹ്റൈൻ ആദരിച്ചു. ഡോ. അനൂപ് അബ്ദുല്ല മുഖ്യാതിഥിയായിരുന്നു. കോവിഡ് മഹാമാരിയിൽ ജോലിയും വരുമാനവും ഇല്ലാതെ പ്രയാസപ്പെട്ട ദുരിതബാധിതരായ ആയിരക്കണക്കിന് പ്രവാസികൾക്ക് സാന്ത്വനം നൽകുവാൻ വെൽകെയറിന് സാധിച്ചതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രവാസി വെൽഫെയർ ബഹ്റൈൻ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആരംഭിച്ച ഹെൽപ് ഡെസ്ക് വഴി ഭക്ഷണം, മരുന്ന്, താമസം, യാത്രാ സഹായം, കൗൺസലിങ് തുടങ്ങി വ്യത്യസ്തമായ സേവന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി.
വെൽകെയറും മെഡ്കെയറും നടത്തിയ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വെൽകെയർ കൺവീനർ അബ്ദുൽ മജീദ് തണലിന് മീഡിയവണ്‍ ബ്രേവ് ഹാർട്ട് പുരസ്കാരവും പ്രവാസി ഗൈഡൻസ് പുരസ്കാരവും ലഭിച്ചത് വെൽകെയറും മെഡ്കെയറും നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ. അനൂപ് അബ്ദുല്ല, ജമാൽ ഇരിങ്ങൽ, റഷീദ സുബൈർ എന്നിവർ വെൽകെയർ സന്നദ്ധ പ്രവർത്തകരെ പൊന്നാട അണിയിച്ചു. അബ്ദുൽ ഹഖ്, അബ്ദുൽ ജലീൽ, എം.എം. ഫൈസൽ, ഫസലുറഹ്മാൻ, നൗമൽ റഹ്മാൻ, എം.എം. മുനീർ, സമീർ മനാമ, സമീറ നൗഷാദ് എന്നിവർ സ്നേഹാദരവ് ഏറ്റുവാങ്ങി. പ്രവാസി വെൽഫെയർ എക്സിക്യൂട്ടിവ് അംഗം സിറാജ് പള്ളിക്കര പ്രഭാഷണം നടത്തി. മെഡ്കെയർ, വെൽകെയർ കൺവീനർ മജീദ് തണൽ സ്വാഗതവും ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.