ജി.​സി.​സി സാം​സ്‌​കാ​രി​ക മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ല്‍ ബ​ഹ്റൈ​നി സാം​സ്കാ​രി​ക, ക​ലാ

പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​ന്നു

ജി.​സി.​സി സാം​സ്‌​കാ​രി​ക മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ല്‍ ബ​ഹ്റൈ​നി സാം​സ്കാ​രി​ക, ക​ലാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ദ​രം

മ​നാ​മ: ദോ​ഹ​യി​ല്‍ ന​ട​ന്ന ജി.​സി.​സി സാം​സ്‌​കാ​രി​ക മ​ന്ത്രി​മാ​രു​ടെ 28ാമ​ത് യോ​ഗ​ത്തി​ല്‍ ബ​ഹ്റൈ​നി സാം​സ്കാ​രി​ക, ക​ലാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ദ​രം.

ഡോ. ​ദ​ലാ​ല്‍ അ​ല്‍ ശു​റൂ​ഖി​യെ​യും ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ അ​ബ്ദു​ല്ല അ​ല്‍ ഖാ​നെ​യു​മാ​ണ് ഗ​ള്‍ഫി​ലെ മ​റ്റു പ്ര​മു​ഖ വ്യ​ക്തി​ക​ള്‍ക്കൊ​പ്പം ആ​ദ​രി​ച്ച​ത്. പൈ​തൃ​ക​പ​ഠ​ന​ത്തി​ലെ പ്ര​വ​ര്‍ത്ത​ന​ത്തി​നാ​ണ് ഡോ. ​അ​ല്‍ ശു​റൂ​ഖി​യെ ആ​ദ​രി​ച്ച​ത്. നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ​യും പ​ഠ​ന​ങ്ങ​ളി​ലൂ​ടെ​യും ബ​ഹ്റൈ​ന്റെ ദേ​ശീ​യ പൈ​തൃ​കം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ ഗ​ണ്യ​മാ​യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍കി​യി​ട്ടു​ള്ള​യാ​ളാ​ണ് ഡോ. ​അ​ല്‍ ശു​റൂ​ഖി.

ജ​ന​കീ​യ സം​സ്‌​കാ​ര​ത്തി​ലും പാ​ര​മ്പ​ര്യ​ത്തി​ലും ബ​ഹ്റൈ​നി​ലെ പ്ര​മു​ഖ ഗ​വേ​ഷ​ക​രി​ലൊ​രാ​ൾ കൂ​ടി​യാ​ണ് ഡോ. ​അ​ല്‍ ശു​റൂ​ഖി. പ​ര​മ്പ​രാ​ഗ​ത ബ​ഹ്റൈ​ന്‍ പാ​ച​ക​രീ​തി​ക​ളെ​യും വ​സ്ത്ര​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണം അ​ട​ക്കം അ​വ​ർ ന​ട​ത്തി​യി​ട്ടു​ണ്ട്. ബ​ഹ്റൈ​നി​ലും വി​ദേ​ശ​ത്തും സാം​സ്‌​കാ​രി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് അ​വ​ര്‍ മു​മ്പും അം​ഗീ​കാ​രം നേ​ടി​യി​ട്ടു​ണ്ട്.

ഫോ​ട്ടോ​ഗ്ര​ഫി​യി​ല്‍ ന​ല്‍കി​യ സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് അ​ബ്ദു​ല്ല അ​ല്‍ ഖാ​നെ ആ​ദ​രി​ച്ച​ത്. 1937-ല്‍ ​മു​ഹ​റ​ഖി​ല്‍ ജ​നി​ച്ച അ​ല്‍ ഖാ​ന്‍ ബാ​പ്കോ​യി​ലാ​ണ് ത​ന്റെ ക​രി​യ​ര്‍ ആ​രം​ഭി​ച്ച​ത്.

ല​ണ്ട​നി​ലെ ഈ​ലി​ങ് ആ​ര്‍ട്ട് കോ​ള​ജി​ലെ പ​ഠ​ന​ത്തി​ന് ശേ​ഷം ആ​ര്‍ക്കി​ടെ​ക്ച​റ​ല്‍ ഫോ​ട്ടോ​ഗ്രാ​ഫി​യി​ല്‍ പ്രാ​വീ​ണ്യം നേ​ടി. ബ​ഹ്റൈ​നി​ലെ​യും മ​റ്റു ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ലെ​യും രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, സാ​മ്പ​ത്തി​ക ജീ​വി​ത​ങ്ങ​ളെ കാ​മ​റ​യി​ല്‍ പ​ക​ര്‍ത്തി​യാ​ണ് അ​ദ്ദേ​ഹം പ്ര​ശ​സ്ത​നാ​യ​ത്. 2011-ല്‍ ​ബ​ഹ്‌​റൈ​ന്‍ രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ​യി​ല്‍നി​ന്ന് ഓ​ര്‍ഡ​ര്‍ ഓ​ഫ് കോം​പി​റ്റ​ന്‍സ് ഉ​ള്‍പ്പെ​ടെ നി​ര​വ​ധി ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ള്‍ അ​ല്‍ ഖാ​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Honoring bahraini artists in GCC Cultural ministers meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.