മനാമ: സമസ്ത ബഹ്റൈൻ ഹൂറ ഏരിയ തഅലീമുൽ ഖുർആൻ മദ്റസ സിൽവർ ജൂബിലിയുടെ ഭാഗമായി ‘ഇസ്ലാം മാനവികതയുടെ നിദാനം’എന്ന തലക്കെട്ടിൽ ഒരു മാസക്കാലം നീണ്ടുനിന്ന കാമ്പയിൻ അൽ രജാ സ്കൂളിൽ വെച്ചു നടന്ന പ്രഭാഷണ ദുആ സദസ്സോടെ സമാപിച്ചു. ഏരിയ മുൻ പ്രസിഡന്റ് സൈദ് മുഹമ്മദ് വഹബി പ്രാർഥന നടത്തി. സമസ്ത കേന്ദ്ര വൈസ് പ്രസിഡന്റ് യാസിർ ജിഫ്രി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ഏരിയ പ്രസിഡന്റ് സൂഫി മുസ്ലിയാർ അധ്യക്ഷത വഹിച്ചു.
സിൽവർ ജൂബിലി ഉപഹാരമായ ദഅവ സപ്ലിമെന്റിന്റെ പ്രകാശനം സ്വാഗതസംഘം ചെയർമാൻ മഹ്മൂദ് പെരിങ്ങത്തൂരിനു നൽകി ഓണമ്പള്ളി മുഹമ്മദ് ഫൈസി നിർവഹിച്ചു. ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ആത്മീയ മജ്ലിസിന് കീഴ്ശ്ശേരി ബശീർ ബാഖവി (ചെറുമോത്ത് ഉസ്താദ്) നേതൃത്വം നൽകി.
സമസ്ത ബഹ്റൈൻ ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ്, കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ അഹ്മദ് മലയിൽ, ട്രഷറർ അഷ്റഫ് മുക്കം തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. ഹാഫിള് ശറഫുദ്ദീൻ മൗലവി ഖിറാഅത്തും കെ.കെ. ഷംസുദ്ദീൻ മൗലവി സ്വാഗതവും റിയാസ് പടന്ന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.