മനാമ: സാമ്പത്തിക പ്രതിസന്ധി മൂലം നാട്ടിലേക്കുള്ള യാത്രയും മകളുടെ ശസ്ത്രക്രിയയും നടത്താനാകാതെ വിഷമിക്കുന്ന കോട്ടയം ചിങ്ങവനം സ്വദേശികൾക്ക് ഹോപ് ബഹ്റൈൻ ചികിത്സ സഹായം നൽകി. ഒരു വയസ്സുള്ള അനന്യമോളുടെ കഴുത്തിലെ മുഴ, ജനിച്ചപ്പോൾ മുതൽ കൂടെയുള്ളതാണ്. വളരുന്തോറും മുഴ വലുതാകുന്ന ആശങ്കയിലായിരുന്നു അനന്യയുടെ മാതാപിതാക്കളായ രാജേന്ദ്രനും ബിന്ദുവും. കുടുംബത്തെ സഹായിക്കാൻ 3,09,772 രൂപയാണ് ഹോപ് ബഹ്റൈൻ സമാഹരിച്ച് നൽകിയത്.
തുക ഹോപ്പിെൻറ രക്ഷാധികാരി ഷബീർ മാഹി, കോ ഓഡിനേറ്റർ സി.പി. ഷിജുവിന് കൈമാറി. സഹായത്തുക കുട്ടിയുടെ മാതാവിൻെറ അക്കൗണ്ടിൽ അയച്ചുനൽകിയതായും സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പ്രസിഡൻറ് ലിജോ വർഗീസും സെക്രട്ടറി ഗിരീഷ് ജി. പിള്ളയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.