മനാമ: സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ മാസം മരിച്ച തൊടുപുഴ സ്വദേശി ബിജു മാത്യുവിന്റെ കുടുംബത്തിന് ഹോപ് സഹായം നൽകി. ന്യുമോണിയ മൂർച്ഛിച്ച് ശ്വാസകോശത്തെ ബാധിച്ച് രണ്ട് മാസത്തോളം സൽമാനിയ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിൽ കഴിയവെയായിരുന്നു മരണം.
നാല് ചെറിയ കുട്ടികൾ അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു ബിജു. സ്വന്തമായി വീടുപോലും ഉണ്ടായിരുന്നില്ല. കുടുംബത്തിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കി ഹോപ് സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. അംഗങ്ങളിൽനിന്നും അഭ്യുദയകാംക്ഷികളിൽനിന്നും സമാഹരിച്ച തുക ഹോപ് പ്രസിഡൻറ് ഫൈസൽ പട്ടാണ്ടി കോഓഡിനേറ്റർ സാബു ചിറമേലിന് കൈമാറി.
സഹായത്തുകയായ രണ്ട് ലക്ഷത്തി എൺപത്താറായിരത്തി ഒരുന്നൂറ്റി നാല് രൂപ അദ്ദേഹത്തിന്റെ ഭാര്യക്ക് നൽകി. വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന്റെ നിത്യചെലവിലേയ്ക്കായി ഒരു ഹോപ് എക്സിക്യൂട്ടിവ് അംഗം എല്ലാമാസവും 8000 രൂപ വീതവും ഒരുവർഷത്തേക്ക് നല്‍കുന്നുണ്ട്. സഹായിച്ച എല്ലാവർക്കും പ്രസിഡന്റ് ഫൈസൽ പാട്ടണ്ടിയും സെക്രട്ടറി ഷാജി എളമ്പിലായിയും നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.