മനാമ: ഇന്ത്യയുമായി വ്യാപാര, നിക്ഷേപ ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രി സായിദ് ബിന്‍ റാഷിദ് സയാനി പറഞ്ഞു. ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹ്റൈനും ഇന്ത്യയും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടുതല്‍ ശക്തമാക്കുന്നത് ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് ബഹ്റൈന്‍ പ്രത്യേക താല്പര്യമുള്ളതായും മന്ത്രി വ്യക്തമാക്കി. തനിക്ക് നല്കിയ സ്വീകരണത്തിന് അംബാസഡര്‍ മന്ത്രിക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.