മനാമ: അൽ റാഷിദ് ഇക്വസ്ട്രിയൻ ക്ലബിൽ സംഘടിപ്പിച്ച എൻഡുറൻസ് മത്സരത്തിലെ വിജയികളെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആദരിച്ചു. കുതിരപ്പന്തയത്തിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നൽകിക്കൊണ്ടിരിക്കുന്ന പിന്തുണക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
ബഹ്റൈനിൽ കുതിരപ്പന്തയത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹമദ് രാജാവിന്റെ യുവജന, കായിക കാര്യ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, കായിക, യുവജന ഉന്നതാധികാര സമിതി ഒന്നാം ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ ചേർന്ന് കിരീടാവകാശിയെ സ്വീകരിച്ചു. പാരമ്പര്യമായി കുതിരപ്പന്തയ മേഖലയെ ബഹ്റൈൻ എന്നും ചേർത്തുപിടിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. വിവിധ ഇനങ്ങളിൽ മത്സരിച്ച് വിജയികളായവർക്ക് അദ്ദേഹം കപ്പുകൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.