മനാമ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഇൻറർപോൾ അന്വേഷിച്ചുകൊണ്ടിരുന്ന സ്ത്രീയെ ബഹ്റൈനിൽനിന്ന് പിടികൂടി ആവശ്യപ്പെട്ട രാജ്യത്തിന് കൈമാറിയതായി ഇലക്ട്രോണിക് ആൻഡ് ഇക്കണോമിക് സുരക്ഷ-ആൻറി കറപ്ഷൻ ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഇൻറർപോൾ നോട്ടീസ് പ്രസിദ്ധീകരിച്ച 41കാരിയെയാണ് ഇവിടെനിന്നും പിടികൂടിയത്. പ്രതിയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവരെ പിടികൂടുന്നതിന് പ്രത്യേക ടീം രൂപവത്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.