മനാമ: 'തണലേകാൻ ഇനി തങ്ങളില്ല' ശീർഷകത്തിൽ കെ.എം.സി.സി ഈസ്റ്റ് റിഫ കമ്മിറ്റി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുശോചന യോഗം സംഘടിപ്പിച്ചു. ഈസ്റ്റ് റിഫ കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ച യോഗം സംസ്ഥാന കെ.എം.സി.സി സെക്രട്ടറി എം.എ. റഹ്മാൻ ഉദ്ഘാടനം ചെയ്തു. റഫീഖ് കുന്നത്ത് അധ്യക്ഷത വഹിച്ചു. മലയാളത്തിന്റെ മതേതര ഭൂമികയിൽ മാനവസ്നേഹത്തിെന്റ സൗരഭ്യം പരത്തി ഒരു പുരുഷായുസ്സ് മുഴുവൻ സമുദായത്തിെന്റ മത, സാമൂഹിക, രാഷ്ട്രീയ ഉന്നമനത്തിനായി പ്രയത്നിച്ച ദാർശനികനായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര അനുശോചന പ്രഭാഷണത്തിൽ പറഞ്ഞു. ഹംസ അൻവരി മോളൂർ പ്രാർഥനക്ക് നേതൃത്വം നൽകി. വിവിധ സാമൂഹിക സംഘടന നേതാക്കളായ സുഹൈൽ മേലടി (അൽ ഫുർഖാൻ സെന്റർ), ഇസ്മായിൽ റഹ്മാനി വേളം (സമസ്ത ജനറൽ സെക്രട്ടറി, റിഫ), ഫൈസൽ എറണാകുളം (ഐ.സി.എഫ് ജനറൽ സെക്രട്ടറി, റിഫ), എൻ. അബ്ദുൽ അസീസ്, മുസ്തഫ പട്ടാമ്പി, ഉസ്മാൻ ടിപ്ടോപ് എന്നിവർ സംസാരിച്ചു. സാജിർ സി.ടി.കെ, ആർ.കെ. മുഹമ്മദ്, ഫസലുറഹ്മാൻ, കെ. മുസ്തഫ, കെ. റമീസ്, സി.പി. ഉമ്മർ, എ.എ. അബ്ദുറസാഖ്, കെ. സാജിദ്, വി. അബ്ദുറസാഖ്, കെ. മുസ്തഫ, പി.പി. അനസ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ടി.ടി. അഷ്റഫ് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി സമീർ മൂവാറ്റുപുഴ നന്ദിയും പറഞ്ഞു.ഹൈദരലി തങ്ങൾ അനുശോചന യോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.