മനാമ: തിരുനബിയുടെ സ്നേഹലോകം എന്ന ശീർഷകത്തിൽ ഐ.സി.എഫ് സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി സൽമാബാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾക്ക് രൂപം നൽകി. പ്രവാചക പ്രകീർത്തന സദസ്സ്, പ്രഭാഷണം, നോളജ് ടെസ്റ്റ്, സ്നേഹ സംഗമം, അന്നദാനം, പൊതു സമ്മേളനം എന്നിവ കാമ്പയിനിന്റെ ഭാഗമായി നടക്കും. സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 27ന് സംഘടിപ്പിക്കുന്ന മദ്ഹുറസൂൽ സമ്മേളനത്തിൽ പ്രമുഖ പ്രഭാഷകൻ മസ്ഊദ് സഖാഫി ഗൂഡല്ലൂർ മുഖ്യാതിഥിയായി പങ്കെടുക്കും. സ്നേഹ സംഗമത്തിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
കാമ്പയിൻ പരിപാടികളുടെ വിജയത്തിനായി 55 അംഗ സ്വാഗത സംഘത്തിന് രൂപം നൽകി. ഭാരവാഹികളായി അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ (രക്ഷാധികാരി), ഉമർ ഹാജി ചേലക്കര (ചെയർമാൻ), വൈ.കെ. നൗഷാദ് (ജനറൽ കൺവീനർ), അബ്ദുല്ല രണ്ടത്താണി (ഫിനാൻസ് കൺവീനർ) എന്നിവരെയും വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി അബ്ദു റഹീം സഖാഫി വരവൂർ- അഷ്റഫ് കോട്ടക്കൽ (ഫിനാൻസ്), ഹംസ ഖാലിദ് സഖാഫി പുകയൂർ, ഫൈസൽ ചെറുവണ്ണൂർ (പ്രോഗ്രാം), അർഷദ് ഹാജി കല്ലായി, ഷഫീഖ് മുസ്ലിയാർ വെള്ളൂർ (ഫുഡ്), റഹീം താനൂർ, റഊഫ് കോട്ടക്കൽ (പബ്ലിസിറ്റി), അക്ബർ കോട്ടയം - സുലൈം കോട്ടക്കൽ (വളന്റിയർ) എന്നിവരെയും തെരഞ്ഞെടുത്തു. ഇതുസംബന്ധമായി സൽമാബാദ് സുന്നി സെന്ററിൽ ചേർന്ന പ്രവർത്തക സംഗമത്തിൽ അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ, റഹീം സഖാഫി വരവൂർ, കെ.ബി. ഷാജഹാൻ, ഹംസ ഖാലിദ് സഖാഫി, അഷ്ഫാഖ് മണിയൂർ, അഷ്റഫ് കോട്ടക്കൽ, ഇസ്ഹാഖ് വലപ്പാട്, ഫൈസൽ ചെറുവണ്ണൂർ, റഹീം താനൂർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.