മനാമ: ഐ.സി.എഫ് സൽമാബാദ് സെൻട്രൽ എജുക്കേഷൻ സമിതി വിദ്യാർഥികൾക്കായി റമദാൻ അസംബ്ലിയും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു.
'വിശുദ്ധ റമദാൻ: വിശുദ്ധ ഖുർആൻ'എന്ന ശീർഷകത്തിൽ നടന്നുവരുന്ന റമദാൻ കാമ്പയിനിന്റെ ഭാഗമായി നടക്കുന്ന സ്പാർക് ക്യാമ്പിന്റെ രണ്ടാം ഘട്ടമായാണ് സംഗമം നടന്നത്.
ഐ.സി.എഫ് സൽമാബാദ് സെൻട്രൽ പ്രസിഡന്റ് ചേലക്കാട് ഉമർ ഹാജിയുടെ അധ്യക്ഷതയിൽ അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. ബഷീർ മാസ്റ്റർ ക്ലാരി ട്രെയ്നിങ് സെഷന് നേതൃത്വം നൽകി.
അബ്ദുറഹീം സഖാഫി വരവൂർ, മുനീർ സഖാഫി ചേകന്നൂർ, ഷഫീഖ് മുസ്ലിയാർ വെള്ളൂർ, ഹംസ ഖാലിദ് സഖാഫി പുകയൂർ എന്നിവർ സംസാരിച്ചു.
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ നസ്മിൻ അഷ്റഫ്, അജ്ലാൻ നൗഷാദ്, ഹൈഫ യൂനുസ്, ആയിഷ അയ്യൂബ്, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഫാതിഹ് എന്നിവരെ ആദരിച്ചു.
തുടർന്ന് നടന്ന ഇഫ്താർ സംഗമത്തിന് അബ്ദുള്ള രണ്ടത്താണി, ഫൈസൽ ചെറുവണ്ണൂർ, അഷ്ഫാഖ് മണിയൂർ, അബ്ദുൽ സലാം കോട്ടക്കൽ, ഇസ്ഹാഖ് വലപ്പാട്, സമീർ മയ്യന്നൂർ, സലീം കൂത്തുപറമ്പ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.