മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് സ്തനാർബുദ ബോധവത്കരണ കാമ്പയിൻ നടത്തി. മനാമയിലെ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൽ നടന്ന പരിപാടിയിൽ നാൽപതോളം വീട്ടുജോലിക്കാർ പങ്കെടുത്തു.
പങ്കെടുത്തവർക്ക് രക്തപരിശോധനയും ഡോക്ടർമാരുടെ കൺസൽട്ടേഷനും നടത്തി. ഡോ. മെറിലീൻ ഒറെയ്ൽ അവരെ പരിശോധിക്കുകയും സ്തനാർബുദത്തെ പറ്റിയും നേരത്തേയുള്ള സ്ക്രീനിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്വയം പരിശോധന എങ്ങനെ നടത്താമെന്നതിനെക്കുറിച്ചും മാർഗനിർദേശം നൽകി. അൾട്രാ സൗണ്ട് സ്കാനിങ് ഉൾപ്പെടെയുള്ള നടപടികൾ അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ സൗജന്യമായി നടത്തും.
ഐ.സി.ആർ.എഫ് വിമൻസ് ഫോറം ടീം അംഗങ്ങളായ കൽപന പാട്ടീൽ, അനു ജോസ്, സാന്ദ്ര പാലണ്ണ, അൽതിയ ഡിസൂസ, ദീപ്ഷിക, ഹേമലത സിങ്, ശ്യാമള, സ്വപ്ന, ബ്രെയിനി തോമർ, കൂടാതെ എ.എം.എച്ച് സ്റ്റാഫ് നഴ്സ് മറിയാമ്മ കോശി എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത എല്ലാവർക്കും ഐ.സി.ആർ.എഫ് സമ്മാന ഹാമ്പറുകളും മൈഗ്രന്റ് ഹോപ് ഫൗണ്ടേഷൻ വളന്റിയർമാരായ ഏതൻ കൊച്ചക്കൻ, ധ്രുവ് നാരായണൻ, ആര്യൻ അശ്വിൻ എന്നിവർ സ്പോൺസർ ചെയ്ത ഭക്ഷണ പൊതികളും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.