മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) 160ഒാളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും ബിസ്കറ്റും വിതരണം ചെയ്തു.ഹമാലയിലെ യു.എ.ഇ. അംബാസഡർ റെസിഡൻസ് േപ്രാജക്ട് വർക്ക് സൈറ്റിലായിരുന്നു വിതരണം. കോവിഡ് മുൻകരുതലുകളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലയർ, മാസ്ക്, സോപ്പ് എന്നിവയും ഐ.സി.ആർ.എഫ് വളൻറിയർമാർ വിതരണം ചെയ്തു. ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്, ഐ.സി.ആർ.എഫ് തേസ് ഖ്വഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത്, വളൻറിയർ മുരളീകൃഷ്ണൻ, ബഹ്റൈൻ ബയാൻ സ്കൂളിലെ ഏതാനും വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.