മനാമ: ഐ.സി.ആർ.എഫ് ഫേബർ കാസ്റ്റൽ സ്പെക്ട്ര 2023 ഫൈനൽ മത്സരം 24ന് ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസ് ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇഹ്ജാസ് അസ്ലം രാവിലെ എട്ടിന് ഉദ്ഘാടനം ചെയ്യും.
ഐ.സി.ആർ.എഫ് ഈ വർഷം സ്പെക്ട്രയുടെ പതിനഞ്ചാം വാർഷികം ആഘോഷിക്കുകയാണ്. ഐ.സി.ആർ.എഫ് അംഗങ്ങളുടെയും ഫേബർ കാസ്റ്റൽ കൺട്രി ഹെഡ് അബ്ദുൽ ഷുക്കൂറിന്റെയും മറ്റ് അതിഥികളുടെയും സാന്നിധ്യത്തിൽ രാവിലെ 8.30ന് മത്സരം ആരംഭിക്കും. 5 മുതൽ 8 വയസ്സ് വരെ, 8 മുതൽ 11 വയസ്സ് വരെ, 11 മുതൽ 14 വയസ്സ് വരെ, 14 മുതൽ 18 വയസ്സ് വരെയുള്ള നാലു വ്യത്യസ്ത വിഭാഗങ്ങളിലായി വളർന്നുവരുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ 30ലധികം സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ മത്സരിക്കും. അതത് സ്കൂളുകളിൽ പ്രാഥമിക റൗണ്ടുകൾക്കുശേഷം തിരഞ്ഞെടുക്കപ്പെട്ട ഏകദേശം 3000 കുട്ടികളാണ് ഫൈനലിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.