മനാമ: രജതജൂബിലി ആഘോഷിക്കുന്ന വേളയിൽ, ബഹ്റൈനിലെ ഇന്ത്യൻ തൊഴിലാളികളുടെ അമൂല്യ സംഭാവനകളെ അംഗീകരിക്കുന്നതിനായി ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി. ആർ.എഫ്) പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു.
നവംബർ എട്ടിന് ഉച്ചക്ക് 2.30 മുതൽ ഏഴു വരെ ഇന്ത്യൻ ക്ലബിലാണ് പരിപാടി. ബഹ്റൈനിൽ 25 വർഷത്തിലേറെയായി ഒരേ കമ്പനിയിൽ സേവനമനുഷ്ഠിച്ച 25 സമർപ്പിത തൊഴിലാളികളെ പരിപാടിയിൽ ഐ.സി. ആർ.എഫ് ആദരിക്കും. ഈ മാനദണ്ഡം പാലിക്കുന്നവർ, നവംബർ ആറിന് രണ്ടു മണിക്ക് മുമ്പ് പേര്, സി.പി.ആർ നമ്പർ, ജോലിയിൽ ചേർന്ന തീയതി സ്ഥിരീകരിക്കുന്ന തൊഴിലുടമയുടെ കത്ത് എന്നിവ icrfbahrain@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം.
സന്തോഷവും ആഘോഷവും ആകർഷകമായ വിനോദവും നിറഞ്ഞ അന്തരീക്ഷത്തിൽ തൊഴിലാളികളുടെ ആത്മാഭിമാനം ഉയർത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. കൂടുതൽ വിവരങ്ങൾക്ക് 39401394, 39653007 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.