മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) അൽ റിഫ കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഐ.സി.ആർ.എഫ് സിൽവർ ജൂബിലിയുടെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്. അസ്കറിലെ തൊഴിലാളി താമസസ്ഥലത്താണ് ക്യാമ്പ് നടത്തിയത്. കിംസ് ഹെൽത്ത് ഹോസ്പിറ്റൽ, അൽ ഹിലാൽ മെഡിക്കൽ സെന്റർ, ഇന്റർനാഷനൽ മെഡിക്കൽ സെന്റർ (ഐ.എം.സി) എന്നിവിടങ്ങളിൽനിന്നുള്ള ഡോക്ടർമാരും നഴ്സുമാരും നേതൃത്വം നൽകിയ ക്യാമ്പിൽ 160 തൊഴിലാളികൾ പങ്കെടുത്തു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ മെഡിക്കൽ ബോധവത്കരണ കാമ്പയിനുകളെക്കുറിച്ചും സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള സംഘടനയുടെ പ്രതിബദ്ധതയെക്കുറിച്ചും സംസാരിച്ചു. ക്യാമ്പ് സംഘടിപ്പിച്ചതിൽ എച്ച്.ആർ മാനേജർ മസൂമ അൽ ഹാഷ്മി, ക്യാമ്പ് ഹെഡ് രാജു ഗുപ്ത് എന്നിവർ ഐ.സി.ആർ.എഫിനോട് നന്ദിയറിയിച്ചു. ക്യാമ്പിൽ ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും ആദരിക്കുകയും പങ്കെടുത്ത എല്ലാ തൊഴിലാളികൾക്കും അവരുടെ മെഡിക്കൽ ചെക്കപ്പുകൾക്കുശേഷം ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.