മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) ബികാസിന്റെ സഹകരണത്തോടെ പരിശീലന ശിൽപശാല സംഘടിപ്പിച്ചു. രജതജൂബിലി വർഷത്തിൽ ഐ.സി.ആർ.എഫ് തീരുമാനിച്ച പരമ്പരയിലെ നാലാമത്തെ ശിൽപശാലയായിരുന്നു ഇത്. ആത്മഹത്യാസാധ്യതയുള്ളവരെ എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ച് പങ്കെടുക്കുന്നവരെ പരിശീലിപ്പിക്കുന്ന സംരംഭമാണിത്. ഈ പരിശീലനം സന്നദ്ധപ്രവർത്തകർക്ക് ഇടപെടലുകൾക്കാവശ്യമായ വൈദഗ്ധ്യം നൽകുകയും ലഭ്യമായ സഹായത്തെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്യുന്നു. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, ബാലൻസ് കമ്പനി മാനേജിങ് ഡയറക്ടറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോ. ദീപ്തി പ്രസാദ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
ഐ.സി.ആർ.എഫ്-ലൈഫ് കൺവീനർ ഡോ. ബാബു രാമചന്ദ്രൻ മോഡറേറ്റർ ആയിരുന്നു. ആത്മഹത്യാ പ്രതിരോധം എങ്ങനെ കൈകാര്യം ചെയ്യാമെന്നും മാനസികാരോഗ്യത്തിന് എങ്ങനെ പിന്തുണ നൽകാമെന്നും ശിൽപശാല വിശദീകരിച്ചു. വിവിധ അസോസിയേഷനുകളിൽനിന്ന് ഏകദേശം അമ്പതോളം അംഗങ്ങൾ ബികാസ് സെന്ററിൽ നടന്ന പരിശീലന സെഷനിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.