മനാമ: സ്വാർഥ താൽപര്യങ്ങളും സാമ്പത്തിക കണ്ണുകളും പ്രബോധന രംഗത്ത് ജീർണതകൾ വിളിച്ചുവരുത്തുമെന്നും നല്ല സംസ്കാരം രൂപപ്പെടുന്നതിൽ വിശ്വാസത്തോളം സ്വാധീനം സംസാരശൈലിക്കും ഉള്ളതിനാൽ പ്രവാചകരുടെ വശ്യമായ സംസാരശൈലി വിശ്വാസികൾ മാതൃകയാക്കണമെന്നും സഈദ് മുസ്ലിയാർ നരിക്കാട്ടേരി പറഞ്ഞു.
കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്റെ പ്രവാസി പോഷക ഘടകമായ ഐ.സി.എസ് ബഹ്റൈൻ കമ്മിറ്റിയുടെ കീഴിൽ മനാമ കെ.എം.സി.സി ഹാളിൽ നടന്ന മീലാദ് സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എ.പി.സി. അബ്ദുല്ല മുസ്ലിയാർ അരൂർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജമാൽ മുസ്ലിയാർ ഇളയിടം അധ്യക്ഷത വഹിച്ചു. മൗലിദ് സദസ്സും കുട്ടികളുടെ ഇശൽ വിരുന്നും നടന്നു. കെ.എം.സി.സി കോഴിക്കോട് ജില്ല പ്രതിനിധി പി.കെ. ഇസ്ഹാഖ് വില്യാപ്പള്ളി, മുഹറഖ് ഏരിയ പ്രതിനിധി റഷീദ് കീഴൽ എന്നിവർ ആശംസകൾ നേർന്നു. എൻ.പി. സിദ്ദീഖ് നാദാപുരം സ്വാഗതവും അനസ് ഖൈമ നന്ദിയും പറഞ്ഞു. യൂസുഫ് പി. ജീലാനിയുടെയും റാഫി നരിക്കാട്ടേരിയുടെയും നേതൃത്വത്തിൽ അന്നദാനം നടത്തി.
ഐ.സി.എസ് ഭാരവാഹികളായ സയ്യിദ് ജാബിർ അൽ ജിഫ്രി കൊടക്കൽ, എൻ.പി. ഇസ്മായിൽ നാദാപുരം, നിസാർ കണ്ണൂർ, അബ്ദുൽ ഹകീം ഇരിവേറ്റി, സഹദ് ചാലപ്പുറം, മുഹമ്മദ് ചെറുമോത്ത്, മുഹമ്മദ് കണ്ണൂർ, റഊഫ് നാദാപുരം, ഷെഫീഖ് പുളിയാവ്, സാലിഹ് പൂളക്കൂൽ, കെ.യു. മാജിദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.