മനാമ: ബഹ്റൈനിലെ നവീകരിച്ച ആദ്യ തിരിച്ചറിയിൽ കാർഡ് സുൽത്താൻ എന്ന കുഞ്ഞിന് ലഭിച്ചു. ഇൗ കുട്ടിയുടെ കാർഡ് പി താവ് ഏറ്റുവാങ്ങി. ഇൻഫർമേഷൻ ആൻറ് ഇ^ഗവൺമെൻറ് അതോറിറ്റി (െഎ.ജി.എ) ആണ് കാർഡ് കൈമാറിയത്.ആദ്യ ഘട്ടത്തിൽ കാർഡ ് പുതുതായി ജനിക്കുന്ന കുട്ടികൾക്ക് മാത്രമാണ് അനുവദിക്കുന്നത്. ചടങ്ങിൽ െഎ.ജി.എയിലെ െഎഡൻറിറ്റി ആൻറ് പേ ാപ്പുലേഷൻ രജിസ്ട്രി ഡയറക്ടർ ശൈഖ് സബാഹ് ബിൻ ഹമദ് ആൽ ഖലീഫയാണ് കാർഡ് കൈമാറിയത്. രണ്ടുഘട്ടങ്ങളിലായാണ് പുതിയ കാർഡ് അനുവദിക്കുന്നത്. ആധുനിക സാേങ്കതിക മേൻമകളുമായി തയാറാക്കിയ പുതിയ സി.പി.ആർ ആദ്യം ലഭിക്കുക പുതുതായി ജനിക്കുന്ന കുട്ടികൾക്ക് മാത്രമായിരിക്കുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. പതിയെ, ഹൈടെക് സി.പി.ആറുകൾ പഴയവയെ പൂർണമായും ഇല്ലാതാക്കും. ബയോമെട്രിക് സാേങ്കതിക വിദ്യയോടുകൂടിയാണ് സ്മാർട് കാർഡുകൾ തയാറാക്കുന്നത്. പുതിയ കാർഡുകൾ തയാറാക്കുന്നുണ്ടെങ്കിലും ഇപ്പോൾ കൈവശമുള്ള കാർഡുകൾ അതിെൻറ അവസാന തിയതി വരെ ഉപ യോഗിക്കാനാകും.
ബഹ്റൈനികൾ കാർഡിനായി നൽകേണ്ടി വരിക രണ്ട് ദിനാറാണ്. എന്നാൽ പ്രവാസികൾ പത്തുദിനാർ നൽകേണ്ടി വരും. ഒേട്ടറെ പുതിയ സവിശേഷതകളുമായാണ് പുതിയ കാർഡ് രൂപകൽപന ചെയ്തത്. കാർഡ് ഉടമയുടെ വിവരങ്ങളുടെ സ്വകാര്യത ചോരാതിരിക്കാൻ അത്യാധുനിക സാേങ്കതിക വിദ്യകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള കാർഡ് അവസാന തിയതി വരെ സ്വീകാര്യമാണ് എന്നതിനാൽ, പുതിയ സി.പി.ആറിനായി ആരും തിടുക്കം കൂേട്ടണ്ടതില്ല. പുതിയ സി. പി.ആർ നിർമിച്ചത് ഗുണമേൻമ കൂടിയ വസ്തുക്കൾ ഉപയോഗിച്ചാണ്. അതിനാൽ എളുപ്പം കേടാകില്ല.
ഇൻറർനാഷനൽ സിവിൽ ഏവിയേഷൻ ഒാർഗനൈസേഷൻ (െഎ.സി.എ.ഒ) മാനദണ്ഡങ്ങൾ അനുസരിച്ചാണ് കാർഡ് ഉടമയുടെ ഫോേട്ടാ നൽകുന്നത്. ഇതിലെ ചിപ്പിെൻറ ശേഷി കൂടുതലാണ്. അതിനാൽ പുതിയ അപ്ലിക്കേഷനുകൾ ഉൾപ്പെടുത്താനാകും. ഭിന്നശേഷിക്കാർ ആണെങ്കിൽ കാർഡിൽ അക്കാര്യം അടയാളപ്പെടുത്തും.
ഇതോടെ നിലവിലുള്ള ഭിന്നശേഷി കാർഡിന് പ്രസക്തിയില്ലാതാകും. കൂടുതൽ തിളക്കമാർന്ന നിറത്തിലാണ് കാർഡ് തയാറാക്കിയത്. ഡ്രൈവിങ് ലൈസൻസ് ഡാറ്റ പുതിയ െഎ.ഡിയിൽ ഉൾപ്പെടുത്തിയിട്ടില്ല. െഎ.ഡി കാർഡ് ഡ്രൈവിങ് ലൈസൻസിന് പകരമാകില്ല എന്നതിനാലാണ് ഇൗ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.