മനാമ: ബഹ്റൈന്‍ സ്റ്റുഡന്റ്സ് ഗൈഡന്‍സ് ഫോറം മനാമ അല്‍ റബീഅ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് കെ.സി.എ ഹാളില്‍ നടത്തിയ സൗഹൃദ ഇഫ്താര്‍ സംഗമത്തില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. സെയ്ദ് റമദാന് നദ് വി റമദാന് സന്ദേശം നല്കി. സുനില്‍പിള്ള സ്വാഗതവും മോഹന്‍ നൂറനാട് നന്ദിയും പറഞ്ഞു.
ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണപിള്ള, സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്മാന് എബ്രഹാം ജോണ്‍, ബി.എം.സി ചെയര്മാന് ഫ്രാന്‍സിസ് കൈതാരത്ത്, സോമന്‍ബേബി, ന്യൂ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പൽ ഗോപിനാഥ്, ഇന്ത്യന്‍ സ്കൂള്‍ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും മുതിര്‍ന്ന അധ്യാപകനുമായ ജോണ്സണ് ദേവസി, കൊല്ലം പ്രവാസി അസോസിയേഷന് പ്രസിഡന്റ് നിസാര്‍ കൊല്ലം, സെക്രട്ടറി അജഗത് കൃഷ്ണകുമാര്‍, ഒ.ഐ.സി.സി. പ്രസിഡന്റ് ബിനു കുന്നന്താനം, ബഹ്റൈന്‍ പ്രതിഭ സെക്രട്ടറി പ്രദീപ് പത്തേരി, ബഹ്റൈന്‍ ഐ.എന്‍.എല്‍ പ്രതിനിധി മൊയ്തീന് കുട്ടി, കെ.എസ്.സി.എ പ്രസിഡന്റ് പ്രവീണ്‍, ഷെമിലി പി. ജോണ്‍, സോവിച്ചന്‍ ചെന്നാട്ടുശ്ശേരി, യു.പി.പി നേതാക്കളായ യു.കെ. അനില്‍, ഹരീഷ് നായര്‍, ഡോ. സുരേഷ് സുബ്രമണ്യം, എന്‍.എസ്.എസ് പ്രതിനിധി സതീഷ്, ലാല്‍കെയേഴ്സ് യു.കെ സാരഥി അനൂപ്, ഐ.സി.ആര്.എഫ് പ്രതിനിധി രാജീവന്, കെ.സി.എ മുൻ പ്രസിഡന്റ് ജെയിംസ്, സെയ്ദ് ഹനീഫ്, സലാം മമ്പാട്ടുമൂല, വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രതിനിധി ഷൈജു കമ്പ്രത്ത് എന്നിവര്‍ സംസാരിച്ചു.
അബ്ബാസേഠ്, ജ്യോതിഷ് പണിക്കര്‍, ജോണ്‍ ബോസ്കോ, എഫ്.എം. ഫൈസല്‍, എബി തോമസ്, ദീപക് മേനോന് എന്നിവര്‍ നേതൃത്വം നല്കി. അന്‍വര്‍ ശൂരനാട്, ഫിലിപ്പ്, ജോണ്‍ തരകന്, ജോര്‍ജ്, തോമസ് ഫിലിപ്പ്, അജി ജോര്‍ജ്, മുഹമ്മദലി എന്നിവര്‍ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.