ബഹ്റൈൻ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി നടത്തിയ ഇഫ്താർ മീറ്റ് റസാഖ് മൂഴിക്കൽ ഉദ്ഘാടനം ചെയ്യുന്നു

മനാമയിൽ ഇഫ്താർ സ്നേഹസംഗമങ്ങൾ


കെ.എം.സി.സി ബഹ്‌റൈൻ ഇഫ്താർ മീറ്റ് നടത്തി

മനാമ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കെ.എം.സി.സി ബഹ്‌റൈൻ അലി വെഞ്ച്വറുമായി ചേർന്ന് ഈസ ടൗൺ ഇന്ത്യൻ സ്കൂളിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. ബഹ്‌റൈൻ പാർലമെന്‍റ് മെംബർ അഹ്‌മദ്‌ യൂസുഫ് അൽ അൻസാരി, മുൻ എം.പിമാരായ അഹ്‌മദ്‌ കരാത്ത, മുഹമ്മദ് യൂസുഫ് മഹ്‌റൂഫി, ചേംബർ ഓഫ് കോമേഴ്‌സ് മെംബർ സൂസൻ, കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് ഡയറക്ടർ യൂസുഫ് യാക്കൂബ് ലോറി, കാപിറ്റൽ ചാരിറ്റി പ്രതിനിധികളായ ജാസിം സപ്ത്, മുഹമ്മദ് ജുമാഹ്, മുഹമ്മദ് റാഷിക്, എൽ.എം.ആർ.എ പ്രതിനിധി മുഹമ്മദ് അൽ ജദൂരി, ഖാലിദ് യൂസുഫ് അൽ ജനാഹി, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, ബഹ്‌റൈൻ സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ, വിവിധ കമ്യൂണിറ്റി നേതാക്കൾ, കെ.എം.സി.സി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം ഇഫ്താർ മീറ്റ് നടത്തി

മനാമ: ബഹ്റൈൻ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി മനാമ കെ.എം.സി.സി ഓഫിസിൽ വെച്ച് ഇഫ്താർ മീറ്റ് നടത്തി. ബഹ്റൈൻ കെ.എം.സി.സി ട്രഷറർ റസാഖ് മൂഴിക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ജെ.പി.കെ തിക്കോടി അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ സുഹൈൽ മേലടി റമദാൻ സന്ദേശം നൽകി. മുഹമ്മദ്‌ ഹനാന്റെ ഖിറാഅത്തോടുകൂടി തുടങ്ങിയ പരിപാടിയിൽ സ്റ്റേറ്റ് ജില്ല മണ്ഡലം നേതാക്കന്മാർ പങ്കെടുത്തു. കോഴിക്കോട് ജില്ല പ്രസിഡന്‍റ് ഫൈസൽ കോട്ടപ്പള്ളി ആശംസയർപ്പിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഫൈസൽ കൊയിലാണ്ടി സ്വാഗതവും ട്രഷറർ സുബൈർ നന്തി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ ഷഹീർ മൂരാട്, ഫസ്‌ലു ഓക്കേ, ഫൈസൽ ഇയ്യഞ്ചേരി, എം.എ. ഷമീർ, ഷംസു നടമ്മൽ, പി.ആർ. അഹ്‌മദ്‌, മുഹമ്മദ്‌ താഹ, അഷ്‌റഫ്‌ കൊറ്റാടത്തു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

മനാമ സൂക്ക് കെ.എം.സി.സിയും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സും

മനാമ: മനാമ സൂക്ക് കെ.എം.സി.സിയും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സും സംയുക്തമായി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പഴയ ടൂറിസ്റ്റ് ഹോട്ടല്‍ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ സൂക്കിലെ വിവിധ മേഖലകളിലെ കച്ചവടക്കാരും തൊഴിലാളികളും പങ്കെടുത്തു. കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന പ്രസിഡന്‍റ് ഹബീബ് റഹ്മാന്‍, സംസ്ഥാന ഭാരവാഹികളായ കെ.പി. മുസ്തഫ, ഷംസുദ്ദീന്‍ വെള്ളികുളങ്ങര, എ.പി. ഫൈസല്‍, ഒ.കെ. കാസിം, റഫീഖ് തോട്ടക്കര തുടങ്ങിയവര്‍ പങ്കെടുത്തു. സൂക്ക് കെ.എം.സി.സി വൈസ് പ്രസിഡന്‍റ് നിസാര്‍ ഉസ്മാൻ നേതൃത്വം നൽകി.

മനാമ സൂക്ക് കെ.എം.സി.സി പ്രസിഡന്‍റ് ഇല്യാസ് വളപട്ടണം, ജനറല്‍ സെക്രട്ടറി മുഹമ്മദ് സിനാന്‍, ട്രഷറര്‍ ലത്തീഫ് നാദാപുരം, ഓര്‍ഗനൈസിങ് സെക്രട്ടറി എം.എ ഷമീര്‍, വൈസ് പ്രസിഡന്‍റുമാരായ നിസാര്‍ ഉസ്മാന്‍, ഷംസു പാനൂര്‍, വി.എം. അബ്ദുല്‍ ഖാദര്‍, അസീസ് ചാലിക്കര, മുഹമ്മദ് ട്രെസ്ബി, സെക്രട്ടറിമാരായ റാഷിദ് ബാലുശ്ശേരി, ജബ്ബാര്‍ പഴയങ്ങാടി, താജുദ്ദീന്‍ ബാലുശ്ശേരി, മൊയ്തു കല്ലിയോട്, സലീം കാഞ്ഞങ്ങാട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Tags:    
News Summary - Iftar gatherings in Manama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.