മനാമ: കാപിറ്റൽ ഗവർണറേറ്റിന് കീഴിൽ മനാമ സൂഖിൽ ദിനേന സംഘടിപ്പിക്കുന്ന ഇഫ്താർ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാകുന്നു.
'ഉമ്മത് മുഹമ്മദ്'എന്ന പരിപാടിയുടെ ഭാഗമായാണ് കഴിഞ്ഞ 11 വർഷമായി ഇത് തുടർന്നുവരുന്നത്. ഉപ ഗവർണർ ഹസൻ അബ്ദുല്ല അൽമദനി, സാമൂഹിക പദ്ധതി ഡയറക്ടർ ശൈഖ് ഈസ ബിൻ അലി ആൽ ഖലീഫ, ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് കാര്യ ഡയറക്ടർ യൂസുഫ് യഅ്ഖൂബ് ലോറി എന്നിവർ കഴിഞ്ഞ ദിവസം ഇഫ്താർ സംഘാടനം വിലയിരുത്തുകയും സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു.
റമദാനിൽ വിവിധങ്ങളായ സഹായ പദ്ധതികൾ നടപ്പാക്കുന്നതിന് കാപിറ്റൽ ഗവർണറേറ്റ് മുൻപന്തിയിലുണ്ടാകുമെന്ന് ഹസൻ അബ്ദുല്ല അൽ മദനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.