മനാമ: യൂനിഗ്രാഡ് എജുക്കേഷൻ സെന്ററിനെ ഇന്ദിര ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റിയുടെ (ഇഗ്നോ) ഓൺലൈൻ കോഴ്സുകൾക്കുള്ള ബഹ്റൈൻ സെന്ററായി പ്രഖ്യാപിച്ചു.
ഡൽഹിയിലെ ഇഗ്നോ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യൂനിഗ്രാഡ് ചെയർമാൻ ജെ.പി. മേനോനും യൂനിവേഴ്സിറ്റി രജിസ്ട്രാർ അശോക് ചൗബെയും ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഇഗ്നോയുടെ ഡിഗ്രിതലത്തിലെ വിദൂരവിദ്യാഭ്യാസ പഠനം ബഹ്റൈനിൽ നടത്താനുള്ള സെന്റർ എന്ന ഔദ്യോഗിക അനുമതി നേരത്തേതന്നെ യൂനിഗ്രാഡിന് ലഭിച്ചിട്ടുണ്ട്.
പഠന, പാഠ്യേതര, കല, കായിക ഇനങ്ങൾക്ക് തുല്യപ്രാധാന്യം നൽകി എല്ലാ കാമ്പസ് സൗകര്യങ്ങളോടുംകൂടി പ്രവർത്തിക്കുന്ന ബഹ്റൈനിലെ ഏക സ്വകാര്യ സ്ഥാപനമാണ് യൂനിഗ്രാഡ് എന്ന് മാനേജ്മെന്റ് അറിയിച്ചു. കുട്ടികളുടെ പഠനത്തിനൊപ്പം വ്യക്തിത്വവികസനവും സാധ്യമാവണം എന്ന കാഴ്ചപ്പാടാണ് സ്ഥാപനം മുന്നോട്ടുവെക്കുന്നത്.
അഡ്മിഷനും യൂനിവേഴ്സിറ്റി കോഴ്സുകൾ സംബന്ധിച്ച സംശയനിവാരണത്തിനും 17344972, 33537275 എന്നീ നമ്പറുകളിലോ info@ugecbahrain.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.