മനാമ: ഇന്ത്യൻ ഇസ്ലാഹി സെന്ററും സൈറോ ഫുട്ബാൾ അക്കാദമിയും ചേർന്ന് അൽ അഹ്ലി ക്ലബ് സിഞ്ചിൽ സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള ഫുട്ബാൾ ട്രെയിനിങ് ക്യാമ്പിന് തുടക്കം. ബഹ്റൈൻ നാഷനൽ ക്രിക്കറ്റ് താരം മുഹമ്മദ് ബാസിൽ ഉദ്ഘാടനം ചെയ്തു. റഹ്മത്ത് അലി (സൈറോ അക്കാദമി) അധ്യക്ഷത വഹിച്ചു. ഇസ്ലാഹി സെന്ററിന്റെ സ്പോർട്സ് കോഓഡിനേറ്റർമാരായ മുംനാസ് കണ്ടോത്ത്, ആഷിഖ് എൻ.പി, റമീസ് കരീം, ഫാസിൽ കുന്നത്തേടത്ത്, പ്രസൂൺ ഖാദർകുട്ടി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ഐ.ഐ.സി പ്രസിഡന്റ് ഹംസ മേപ്പാടിയോടൊപ്പം ജൻസിർ മന്നത്, സിറാജ് മേപ്പയൂർ, അഫ്സൽ എസ്.പി, നാസർ അബ്ദുൽ ജബ്ബാർ എന്നിവർ ബഹ്റൈൻ നാഷനൽ ക്രിക്കറ്റ് താരം മുഹമ്മദ് ബാസിലിനുള്ള മെമന്റോ കൈമാറി.
വൈസ് പ്രസിഡന്റുമാരായ അബ്ദുല്ല താവോട്ട്, ഷാജഹാൻ ചതുരല, ട്രഷറർ സഫീർ കെ.കെ, ലേഡീസ് വിങ് പ്രസിഡന്റ് സലീന റാഫി ജന. സെക്രട്ടറി ഇസ്മത്ത് ജൻസീർ എന്നിവർ പങ്കെടുത്തു. വിവിധ ഗ്രൂപ്പുകളാക്കിത്തിരിച്ചാണ് പരിശീലനം നടത്തുന്നത്. അടുത്ത മൂന്ന് വെള്ളിയാഴ്ചകളിലായിട്ടാണ് തുടർക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 35450607, 33526880 നമ്പറിൽ ബന്ധപ്പെടാം എന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.