മനാമ: പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ, (ഐ.എൽ.എ) സ്നേഹയിലെ കുട്ടികൾക്കായി പ്രത്യേക യോഗ സെഷൻ സംഘടിപ്പിച്ചു. ഡൈജസ്റ്റിവ് ഹെൽത്ത് സ്പെഷലിസ്റ്റും യോഗ അധ്യാപികയുമായ നീലഞ്ജ ഭരദ്വാജിന്റെ വിദഗ്ധ മാർഗനിർദേശത്തിലാണ് പരിപാടി നടന്നത്. ടെൻഷൻ നിറഞ്ഞ ജീവിതക്രമത്തിൽ യോഗയുടെ പ്രാധാന്യം ഐ.എൽ.എ പ്രസിഡന്റ് കിരൺ മാംഗ്ലെ ഊന്നിപ്പറഞ്ഞു. മെച്ചപ്പെട്ട വഴക്കം, കുറഞ്ഞ സമ്മർദം, വർധിച്ച ശക്തി, മെച്ചപ്പെട്ട മാനസിക വ്യക്തത, അത്യാവശ്യമായ ശ്വസനരീതികൾ എന്നിവയുൾപ്പെടെ യോഗയുടെ നിരവധി ഗുണങ്ങൾ പങ്കെടുത്തവർക്ക് അനുഭവവേദ്യമായതായി സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.