മനാമ: സനദിലെ പാർക്ക് മുനിസിപ്പൽ, കാർഷിക മന്ത്രാലയത്തിലെ മുനിസിപ്പൽ കാര്യ അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു.
ജനങ്ങൾക്ക് ഉല്ലസിക്കാനും വ്യായാമങ്ങളിലേർപ്പെടാനും ശുദ്ധ വായു ശ്വസിക്കാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർക്കുകൾ സ്ഥാപിക്കുന്നതിന് മന്ത്രാലയം പ്രത്യേകം ശ്രദ്ധ ചെലുത്തുന്നതായി അദ്ദേഹം വ്യക്തമാക്കി.
2,200 ചതുരശ്ര മീറ്ററിൽ പരന്നു കിടക്കുന്ന പാർക്കിൽ അനുബന്ധ സൗകര്യങ്ങൾ, വാക്വേ, ഓപൺ ഏരിയ, ഗെയിം ഏരിയ, പാർക്കിങ് ഏരിയ എന്നിവയും ഒരുക്കിയിട്ടുണ്ട്. ദേശീയ വനവത്കരണ പദ്ധതി പ്രകാരം വൃക്ഷത്തൈകളും ഇതിൽ നട്ടു പിടിപ്പിച്ചിട്ടുണ്ട്.
ചടങ്ങിൽ കാപിറ്റൽ ഗവർണർ ശൈഖ് റാശിദ് ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ, നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെൻറ് ജനറൽ സെക്രട്ടറി ശൈഖ മറാം ബിൻത് ഈസ ആൽ ഖലീഫ, കാപിറ്റൽ സെക്രട്ടേറിയറ്റ് ചെയർമാൻ സാലിഹ് താഹിർ തറാദ, ഡയറക്ടർ മുഹമ്മദ് സഅദ് അസ്സഹ്ലി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.