മനാമ: 47ാമത് വാർഷിക ബഹ്റൈൻ ഫൈൻ ആർട്സ് എക്സിബിഷൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ പ്രതിനിധാനം ചെയ്ത് റാഷിദ് ഇക്വെസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിങ് ക്ലബ് ചെയർമാൻ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത കലാരൂപങ്ങൾ അവതരിപ്പിക്കുന്ന 57 കലാകാരന്മാരാണ് എക്സിബിഷനിൽ പെങ്കടുത്തത്.
അന്തരിച്ച പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയോടുള്ള ആദരസൂചകമായി 'ഖലീഫ ബിൻ സൽമാൻ -1972 മുതൽ 2020 വരെയുള്ള സ്നേഹസാന്നിധ്യം' എന്ന പേരിൽ പ്രത്യേക പ്രദർശനവുമുണ്ടായിരുന്നു.
പ്രദർശനത്തിൽ മറിയം അൽനുഐമി അൽ ദാന അവാർഡ് നേടി. അഹ്മദ് അനാൻ, ജുമാന അൽ ഖസ്സാബ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.