മനാമ: ഈസ്റ്റ് അകറിൽ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന പാർക്ക് ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ, കാർഷിക മന്ത്രാലയത്തിലെ മുനിസിപ്പൽകാര്യ അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫ പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. സാമൂഹിക പങ്കാളിത്തത്തോടെയാണ് പാർക്കും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്. പ്രദേശവാസികൾക്ക് ഉല്ലസിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കിയത്.
3000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പാർക്കിലാവശ്യമായ മുഴുവൻ വൈദ്യുതിയും സൗരോർജത്തിൽനിന്നാണ് ഉൽപാദിപ്പിക്കുന്നത്. ഇത്തരമൊരു പദ്ധതി സാധ്യമാക്കുന്നതിന് പിന്തുണ നൽകിയ മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറകിന് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
ഫുട്ബാൾ കളിക്കളം അടക്കമുള്ളവ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. ബാപ്കോയാണ് ഇവിടേക്കാവശ്യമായ സൗരോർജ സംവിധാനം ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.