മനാമ: ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വോയ്സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ കമ്മിറ്റി പ്രസംഗ മത്സരം നടത്തി. കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ മത്സരത്തിൽ എ കാറ്റഗറിയിൽ ഇമ്മാനുവൽ മോൻസി ഒന്നാം സ്ഥാനവും ഈതൻ മോൻസി, ഹൈറ അനസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. മികച്ച അവതരണത്തിന് വൈനവ് സ്പെഷൽ പുരസ്കാരത്തിന് അർഹനായി. ബി കാറ്റഗറിയിൽ എവ്ലിൻ മോൻസി, സന ഫാത്തിമ എന്നിവർക്കാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ.
ആഗസ്റ്റ് 14 വരെ ഓൺലൈനായി സ്വീകരിച്ച എൻട്രികളിൽ നിന്ന് വിജയികളായവരെ സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിക്കുകയായിരുന്നു. വിജയികൾക്ക് പൊതുപരിപാടിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
മുഹറഖ് ഏരിയ പ്രസിഡന്റ് ഗോകുൽ കൃഷ്ണൻ, വൈസ് പ്രസിഡന്റും പ്രോഗ്രാം കോഓഡിനേറ്ററുമായിരുന്ന അൻഷാദ് റഹിം, സെക്രട്ടറി നിതിൻ ചെറിയാൻ, ട്രെഷറർ രാജേഷ് കുമാർ, ജോയന്റ് സെക്രട്ടറി കാസിം കരുവാറ്റ, ഏരിയ എക്സിക്യൂട്ടിവ് അംഗം അതുൽ സദാനന്ദൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.