ഇൻഡക്സ് ബഹ്‌റൈെൻറ പാഠപുസ്തക വിതരണം

ഇൻഡക്സ് പുസ്തക വിതരണം നടത്തി

മനാമ: ഉപയോഗിച്ച പാഠപുസ്തകങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്തു. ഇൻഡക്സ് ബഹ്‌റൈൻ വർഷങ്ങളായി സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ നൂറുകണക്കിന് രക്ഷിതാക്കളെയും കുട്ടികളെയും സഹായിക്കുവാൻ കഴിഞ്ഞെന്ന് ഭാരവാഹി റഫീക്ക് അബ്ദുള്ള പറഞ്ഞു. ഇന്ത്യൻ ക്ലബ് ലൈബ്രറിയിൽ വെച്ചാണ് പുസ്തക വിതരണം നടന്നത്.

പുസ്തകങ്ങളുടെ ലഭ്യതക്കനുസരിച്ച് മാത്രമാണ് വിതരണം ചെയ്യുവാൻ കഴിഞ്ഞത്. രജിസ്റ്റർ ചെയ്ത രക്ഷിതാക്കളോടുള്ള നന്ദിയും കൂടുതൽ പുസ്തകങ്ങൾ നൽകുവാൻ കഴിയാതിരുന്നതിലുള്ള വിഷമവും ഇൻഡക്സ് ഭാരവാഹികൾ അറിയിച്ചു. പാഠപുസ്തകങ്ങൾക്കൊപ്പം നിരവധി ഗൈഡുകളും മത്സരപരീക്ഷക്കുള്ള പുസ്തകങ്ങളും വിതരണം ചെയ്തു. ആവശ്യക്കാരായ കുട്ടികൾക്ക് യൂനിഫോം വിതരണവും നടത്തി.

Tags:    
News Summary - Index books were distributed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.