മനാമ: ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'ഇന്ത്യ@75 ബി ക്വിസ്' മത്സരത്തിെൻറ ആവേശകരമായ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച നടക്കും. പ്രശസ്ത ക്വിസ് മാസ്റ്റർ ജി.എസ്. പ്രദീപ് നയിക്കുന്ന ഫൈനൽ മത്സരത്തിൽ രണ്ടു വിഭാഗങ്ങളിലായി 12 പേരാണ് മാറ്റുരക്കുന്നത്.
ഏഴു മുതൽ ഒമ്പതു വരെ, 10 മുതൽ 12 വരെ ഗ്രേഡുകളിൽ പഠിക്കുന്നവർക്കായി രണ്ടു വിഭാഗങ്ങളായാണ് മത്സരം. ആഗസ്റ്റ് ആറിന് നടന്ന സെമിഫൈനൽ മത്സരത്തിൽനിന്നാണ് ഫൈനലിലേക്കുള്ള മത്സരാർഥികളെ തെരഞ്ഞെടുത്തത്.
ആദ്യ വിഭാഗത്തിെൻറ മത്സരം ഉച്ചകഴിഞ്ഞ് 2.30ന് തുടങ്ങും. 4.30നാണ് രണ്ടാം വിഭാഗത്തിെൻറ മത്സരം ആരംഭിക്കുക. വൈകീട്ട് 6.30ന് നടക്കുന്ന സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയാകും.
ആർ.പി ഗ്രൂപ്പാണ് ക്വിസ് മത്സരത്തിെൻറ മുഖ്യ പ്രായോജകർ. മിഡിൽ ഇൗസ്റ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെൻറർ, ലക്കി സിം, ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് ക്ലിനിക്ക്, ലുലു ഹൈപ്പർമാർക്കറ്റ്, യൂറോസ് ബേക്ക്, ബി.കെ.ജി ഹോൾഡിങ്സ്, ലഷീൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, സെനിത്, സ്കൈ ഇൻറർനാഷനൽ ട്രേഡിങ്, അൽ കപ്പീസ് ഇൻഫോടെക്, മാത, സെനാബിൽ കെയർ എന്നിവരാണ് മത്സരം സ്പോൺസർ ചെയ്യുന്നത്. മീഡിയവൺ ആണ് മത്സരത്തിെൻറ മീഡിയ പാർട്ണർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.