മനാമ: ഇന്ത്യൻ എംബസിയുടെ രക്ഷാധികാരിത്വത്തിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ഇന്ത്യ@75 ബി ക്വിസ് മത്സരത്തിെൻറ ഗ്രാൻഡ് ഫിനാലെയുടെ ചിത്രം തെളിഞ്ഞു. രണ്ട് വിഭാഗങ്ങളിൽനിന്നായി 12 പേരാണ് ആഗസ്റ്റ് 13ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ മാറ്റുരക്കുക.
ഏഴു മുതൽ ഒമ്പതു വരെ ഗ്രേഡുകളിലെ വിദ്യർഥികൾ ഉൾപ്പെടുന്ന ഒന്നാം വിഭാഗത്തിൽ അൻഷ് കോട്വാനി (ന്യൂ മില്ലേനിയം സ്കൂൾ), അമൃത വർഷിനി മുരുഗൻ (ബഹ്റൈൻ ഇന്ത്യൻ സ്കൂൾ), വിധു വിലാസ് (ന്യൂ ഇന്ത്യൻ സ്കൂൾ), പൂജ ഹരിപ്രസാദ് (ന്യൂ ഇന്ത്യൻ സ്കൂൾ), പ്രണവ് ബോബി ശേഖർ (ബഹ്റൈൻ ഇന്ത്യൻ സ്കൂൾ), മൊയ്ദീൻ റിസാൻ (ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ) എന്നിവരാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.
10 മുതൽ 12 വരെയുള്ള രണ്ടാം കാറ്റഗറിയിൽ കാർത്തിക സുരേഷ് (ഇന്ത്യൻ സ്കൂൾ ബഹ്റൈൻ), ദേവിക സുരേഷ് (ഇന്ത്യൻ സ്കൂൾ ബഹ്റൈൻ), മേഖ് ലഹോതി (ന്യൂ ഇന്ത്യൻ സ്കൂൾ), ഹരിഹർ പ്രദീപ് (ന്യൂ ഇന്ത്യൻ സ്കൂൾ), ഹേത്വി ഷാ (ന്യൂ മില്ലേനിയം സ്കൂൾ), തൻവി ജയ്ശങ്കർ (ന്യൂ മില്ലേനിയം സ്കൂൾ) എന്നിവരും ഫൈനലിലെത്തി.വെള്ളിയാഴ്ച നടന്ന ആവേശകരമായ സെമിഫൈനലിൽനിന്നാണ് ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യരായവരെ തെരഞ്ഞെടുത്തത്.
ആർ.പി ഗ്രൂപ്പാണ് ക്വിസ് മത്സരത്തിെൻറ മുഖ്യപ്രായോജകർ. മിഡിൽ ഇൗസ്റ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെൻറർ, ലക്കി സിം, ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് ക്ലിനിക്, ലുലു ഹൈപർമാർക്കറ്റ്, യൂറോസ് ബേക്ക്, ബി.കെ.ജി ഹോൾഡിങ്സ്, ലഷീൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, സെനിത്, സ്കൈ ഇൻറർനാഷനൽ ട്രേഡിങ്, അൽ കപ്പീസ് ഇൻഫോടെക്, മാത, സെനാബിൽ കെയർ എന്നിവരാണ് മത്സരം സ്പോൺസർ ചെയ്യുന്നത്. മീഡിയവൺ ആണ് മത്സരത്തിെൻറ മീഡിയ പാർട്ണർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.