മനാമ: ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ ഗൾഫ് മാധ്യമം നടത്തുന്ന 'ഇന്ത്യ@75 ബി ക്വിസ്'മത്സരത്തിെൻറ പ്രിലിമിനറി റൗണ്ടിന് ആവേശ പ്രതികരണം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ബഹ്റൈനിലെ വിവിധ രാജ്യക്കാരായ ആയിരത്തോളം വിദ്യാർഥികൾ പെങ്കടുത്തു. ഉച്ചക്ക് രണ്ടു മുതൽ നാലു വരെ ഒാൺലൈനായാണ് മത്സരം നടന്നത്. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും അടുത്തറിയാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുന്ന ക്വിസ് മത്സരത്തിെൻറ സെമിഫൈനൽ ആഗസ്റ്റ് ആറിന് നടക്കും. പ്രാഥമിക റൗണ്ടിൽനിന്ന് തിരഞ്ഞെടുക്കുന്നവരാണ് സെമിഫൈനലിൽ മത്സരിക്കുന്നത്. ഏഴ് മുതൽ ഒമ്പത് വരെ ഗ്രേഡുകളിൽ പഠിക്കുന്നവർക്കും 10 മുതൽ 12 വരെ ഗ്രേഡുകളിൽ പഠിക്കുന്നവർക്കും രണ്ട് വിഭാഗങ്ങളിലായാണ് മത്സരം.
ഇന്ത്യയിലെ പ്രശസ്ത ക്വിസ് മാസ്റ്റർമാരിലൊരാളായ ജി.എസ്. പ്രദീപ് നയിക്കുന്ന ഗ്രാൻഡ് ഫിനാലെ ആഗസ്റ്റ് 13ന് അരങ്ങേറും. ആർ.പി ഗ്രൂപ്പാണ് ക്വിസ് മത്സരത്തിെൻറ മുഖ്യപ്രായോജകർ. മിഡിൽ ഇൗസ്റ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെൻറർ, ലക്കി സിം, ലുലു ഹൈപ്പർമാർക്കറ്റ്, യൂറോസ് ബേക്ക്, സെനിത്, മാത, സെനാബിൾ കെയർ എന്നിവരാണ് മത്സരം സ്പോൺസർ ചെയ്യുന്നത്.
ക്വിസ് മത്സരത്തിെൻറ ഭാഗമായി പൊതുജനങ്ങൾക്കും സമ്മാനം നേടാൻ അവസരമുണ്ട്. ഗൾഫ് മാധ്യമം ബഹ്റൈൻ ഫേസ്ബുക് പേജിൽ നൽകുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് നിങ്ങൾ ചെയ്യേണ്ടത്. ആദ്യ മത്സരം ആഗസ്റ്റ് ഒന്ന് മുതൽ നാല് വരെയും രണ്ടാം മത്സരം ആഗസ്റ്റ് അഞ്ച് മുതൽ എട്ട് വരെയും മൂന്നാം മത്സരം ആഗസ്റ്റ് ഒമ്പത് മുതൽ 12 വരെയുമാണ് നടക്കുക.
ഒാരോ മത്സരത്തിലും മൂന്ന് വീതം വിജയികൾക്ക് സമ്മാനം നൽകും. മത്സരത്തിെൻറ കൂടുതൽ വിവരങ്ങൾ ഗൾഫ് മാധ്യമം ബഹ്റൈൻ ഫേസ്ബുക് പേജിൽ (www.facebook.com/GulfMadhyamamBahrain) ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.