ഇ​ന്ത്യ​ന്‍ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ബ​ഹ്​​റൈ​ന്‍ സെ​ന്‍റ്​ മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ@ ​‍‍75 ആ​ഘോ​ഷം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഇ​ന്ത്യ@75 ആ​ഘോ​ഷ​വു​മാ​യി സെ​ന്‍റ്​​ മേ​രീ​സ് ക​ത്തീ​ഡ്ര​ൽ

മ​നാ​മ: ബ​ഹ്​​റൈ​ന്‍ സെ​ന്‍റ്​ മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ്​ ക​ത്തീ​ഡ്ര​ലി‍െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ 75ാം വാ​ര്‍ഷി​കം ആ​ഘോ​ഷി​ച്ചു. ഇ​ന്ത്യ​ന്‍ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​ജു ഫീ​ലി​പ്പോ​സ് കാ​ട്ടു​മ​റ്റ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ഡേ​വി​ഡ് വി. ​ടൈ​റ്റ​സ്, ഫാ. ​ദി​ലീ​പ് ഡേ​വി​സ​ണ്‍ മാ​ർ​ക്, മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സോ​മ​ന്‍ ബേ​ബി, അ​ഡ്വ. വി.​കെ. തോ​മ​സ്‌, അ​ല​ക്സ് ബേ​ബി എ​ന്നി​വ​ര്‍ ആ​ശം​സ​ക​ൾ നേ​ര്‍ന്നു. വി​വി​ധ ഗാ​യ​ക​സം​ഘ​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ഇ​ട​വ​ക സെ​ക്ര​ട്ട​റി ജോ​ർ​ജ്​ വ​ര്‍ഗീ​സ് സ്വാ​ഗ​ത​വും ക​ത്തീ​ഡ്ര​ല്‍ ട്ര​സ്റ്റി സി.​കെ. തോ​മ​സ്‌ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - India@75 Celebrated at St. Mary's Cathedral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.