മനാമ: ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് കിംസ് ഹെൽത്ത് ആശുപത്രി സന്ദർശിച്ചു. എംബസി സെക്കൻഡ് സെക്രട്ടറി രവി ജെയിനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കിംസ് ഹെൽത്ത്ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുല്ല, കിംസ് ഹെൽത്ത് മെഡിക്കൽ സെൻറർ ചെയർമാനും റോയൽ ബഹ്റൈൻ ഹോസ്പിറ്റൽ പ്രസിഡന്റുമായ അഹമ്മദ് ജവഹേരി, ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ ഇ.എം. നജീബ്, ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഷെരീഫ് എം.സഹദുല്ല, ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ ജേക്കബ് തോമസ്, ബോർഡ് ഉപദേഷ്ടാവ് വിജയ് രാഘവൻ, റീജനൽ ചീഫ് ഓപറേറ്റിങ് ഓഫിസർ ഡോ. അഹമ്മദ് അൽറാഷിദ്, ചീഫ് ഓപറേറ്റിങ് ഓഫിസർ താരിഖ് ഇ.എൻ.എന്നിവർ ചേർന്ന് അംബാസഡറെ സ്വീകരിച്ചു.
മെഡിക്കൽ ടൂറിസത്തിെൻറ സാധ്യതകൾ സംബന്ധിച്ച് കിംസ് ഹെൽത്ത് പ്രതിനിധികളും അംബാസഡറും ചർച്ച നടത്തി. കിംസിെൻറ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്ന മെഡിക്കൽ ടൂറിസം പദ്ധതികൾ സംബന്ധിച്ച അവതരണം നടന്നു. ഹോസ്പിറ്റലിെൻറ ആകർഷണീയതയിലും ഗുണനിലവാരത്തിലും ടീമിനെ അംബാസഡർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.