മനാമ: ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച ഓപൺ ബാഡ്മിന്റൺ ഡബ്ൾസ് ടൂർണമെന്റ് ഫൈനലിലെ വിജയികളെ പ്രഖ്യാപിച്ചു. പുരുഷ, വനിത ഡബ്ൾസ്, മിക്സഡ് ഡബ്ൾസ്, മാസ്റ്റേഴ്സ് ഡബ്ൾസ് വിഭാഗങ്ങളിലാണ് ഫൈനൽ അരങ്ങേറിയത്. വനിത ഡബ്ൾസ് ലെവൽ ഒന്നിൽ ലിസ്ബത്ത് എൽസ ബിനു-സാന്ദ്ര സഖ്യവും പുരുഷ ഡബ്ൾസ് ലെവൽ ഒന്നിൽ നഹാസ് ഒമർ- പ്രേം കിരൺ സഖ്യവും വിജയികളായി.
പുരുഷ ഡബ്ൾസ് ലെവൽ രണ്ടിൽ അമീർ- മുഹമ്മദ് ആസിഫ് സഖ്യവും ലെവൽ മൂന്നിൽ അമീർ-പ്രശാന്ത് മരുതവണ്ണൻ സഖ്യവും ലെവൽ നാലിൽ ഷൺമുഖദാസ് ഭാസ്കരൻ-പ്രശാന്ത് സഖ്യവും വിജയിച്ചു.
മിക്സഡ് ഡബ്ൾസ് ലെവൽ ഒന്നിൽ ലിസ്ബത്ത് എൽസ ബിനു-ഇർഫാൻ സഖ്യവും പ്രീമിയറിൽ ലിസ്ബത്ത് എൽസ ബിനു-കിരൺ ലാൽ സഖ്യവും ജേതാക്കളായി. മാസ്റ്റേഴ്സ് ഡബ്ൾസിൽ മധു കെ. മേനോൻ-ഷാജി മത്തായി സഖ്യമാണ് വിജയികളായത്. വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.