മനാമ: ഇന്ത്യൻ ക്ലബ് സംഘടിപ്പിക്കുന്ന മേയ് ക്വീൻ ക്രൗൺ മത്സരം 27ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബഹ്റൈനിൽ താമസിക്കുന്ന ഏതു രാജ്യക്കാർക്കും പങ്കെടുക്കാൻ കഴിയുന്ന മത്സരത്തിനൊപ്പം വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
17നും 28നും ഇടയിൽ പ്രായമുള്ള അവിവാഹിതരായ യുവതികൾക്ക് പങ്കെടുക്കാം. മുൻ വർഷങ്ങളിൽ ബഹ്റൈൻ, ഇന്ത്യ, ശ്രീലങ്ക, നെതർലൻഡ്സ്, റഷ്യ, ഫിലിപ്പീൻസ്, ഫ്രാൻസ്, ഇത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവർ പങ്കെടുത്തിരുന്നു.
മൂന്നു റൗണ്ടുകളിലായി സംഘടിപ്പിക്കുന്ന മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ചോദ്യോത്തര റൗണ്ടുമുണ്ടാകും. അഭിരാമി, റോഷിനി എന്നിവരാണ് കൊറിയോഗ്രഫി. രജിസ്ട്രേഷൻ മേയ് 15ന് അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് 33340494, 34330835, 39427425, 39851646 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വാർത്തസമ്മേളനത്തിൽ ഇന്ത്യൻ ക്ലബ് പ്രസിഡന്‍റ് കെ.എം. ചെറിയാൻ, ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥൻ, എന്‍റർടെയ്ൻമെന്‍റ് സെക്രട്ടറി സെന്തിൽ കുമാർ, അസി. ജനറൽ സെക്രട്ടറി പി.ആർ. ഗോപകുമാർ, പ്രോഗ്രാം കോഓഡിനേറ്റർ അജി ഭാസി, ആക്ടിങ് ട്രഷറർ അനീഷ് വർഗീസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.