മനാമ: ഇന്ത്യൻ ക്ലബ് സംഘടിപ്പിക്കുന്ന ‘ഓണം ഫെസ്റ്റ് 2023’ സെപ്റ്റംബർ 11 മുതൽ 15 വരെ നടക്കും. തിങ്കളാഴ്ച വൈകീട്ട് 7.30ന് ഉദ്ഘാടനം നടക്കും. തുടർന്ന് ഓണപ്പുടവ മത്സരം അരങ്ങേറും. സെപ്റ്റംബർ 12ന് പായസമത്സരവും തുടർന്ന് ബഹ്റൈനിൽ നിന്നുള്ള പ്രഫഷനൽ നർത്തകർ അവതരിപ്പിക്കുന്ന നാട്യോത്സവവും നാടൻപാട്ടും നടക്കും. 14ന് ഓണച്ചന്ത നടക്കും. തിരുവാതിര മത്സരം, ആരവം ബഹ്റൈൻ അവതരിപ്പിക്കുന്ന ഫോക്ക് മ്യൂസിക് ആൻഡ് ഫ്യൂഷൻ ബാൻഡ് എന്നിവ രാത്രി 7.30 മുതൽ അരങ്ങേറും. 15ന് രാവിലെ പത്തിന് പൂക്കളമത്സരം, ഓണച്ചന്ത, വടംവലി മത്സരം, ഘോഷയാത്ര എന്നിവ നടക്കും. തുടർന്ന് റോഷൻ, അരുൺ ഗോപൻ, കീർത്തിക എന്നിവരും സംഘവും അവതരിപ്പിക്കുന്ന സംഗീതനിശയുണ്ടാകും. 29ന് 2500 പേർക്ക് ഓണസദ്യ വിളമ്പും. 29 വൈവിധ്യമാർന്ന ഇനങ്ങളാണ് രക്ഷാധികാരികൾക്കും അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമായി വിളമ്പുന്നത്. പ്രവേശനം സൗജന്യമാണ്. വടംവലി മത്സരം ഒഴികെ മറ്റു മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പ്രവേശന ഫീ ഇല്ലെന്ന് ഭാരവാഹികൾ പറഞ്ഞു. ‘ഓണം ഫെസ്റ്റ് 2023’ ആയി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ക്ലബ് ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥൻ നായർ- 34330835, ചീഫ് കോഓഡിനേറ്റർ മനോജ് നായർ- 33470200 എന്നിവരെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.