മനാമ: ഇന്ത്യൻ അംബാസഡറുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) പുതിയ ഭാരവാഹികളെ നാമനിർദേശം ചെയ്തു. അഡ്വ. വി.കെ. തോമസാണ് പുതിയ ചെയർമാൻ. പ്രസിദ്ധ അഭിഭാഷകൻ, നിയമജ്ഞൻ എന്നീ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹം കഴിഞ്ഞ മൂന്നു വർഷമായി ഐ.സി.ആർ.എഫ് വൈസ് ചെയർമാനാണ്.
മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കിയ ഡോ. ബാബു രാമചന്ദ്രന്റെ പിൻഗാമിയായി അദ്ദേഹം പ്രവർത്തിക്കും. പങ്കജ് നല്ലൂർ, പ്രകാശ് മോഹൻ എന്നിവരാണ് വൈസ് ചെയർമാൻമാർ. അനീഷ് ശ്രീധരനെ ജനറൽ സെക്രട്ടറിയായും ഉദയ് ഷാൻഭാഗിനെ ട്രഷററായും സുരേഷ് ബാബു, ജവാദ് പാഷ എന്നിവരെ ജോയന്റ് സെക്രട്ടറിമാരായും അൽതിയ ഡിസൂസയെ ജോയന്റ് ട്രഷററായും തെരഞ്ഞെടുത്തു.
കഴിഞ്ഞ മൂന്നു വർഷത്തെ അമൂല്യമായ സംഭാവനകൾ കണക്കിലെടുത്ത്, ഡോ. ബാബു രാമചന്ദ്രൻ പുതിയ ടീമിന്റെ ഉപദേശകനായി തുടരും. ഐ.സി.ആർ.എഫിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി കോർ ടീമിനോടൊപ്പം സഹകരിച്ച് പ്രവർത്തിക്കുന്ന 30 അംഗ എക്സിക്യൂട്ടിവ് ടീമിനെയും തിരഞ്ഞെടുത്തു.
എക്സിക്യൂട്ടിവ് അംഗങ്ങൾ: അരുൾദാസ് തോമസ്, ഭഗവാൻ അസർപോട്ട, ചെമ്പൻ ജലാൽ, ക്ലിഫോർഡ് കൊറയ, അജയകൃഷ്ണൻ, അനു ജോസ്, ഡി.വി. ശിവകുമാർ, ദീപിക സരോഗി, ദിലീപ് ഭാട്ടിയ, ഫൈസൽ മടപ്പിള്ളി, ഹേമലത സിങ്, കെ.ടി. സലിം, കൽപന പാട്ടീൽ, മണി ലക്ഷ്മണമൂർത്തി, മുരളി നൗമുല, മുരളി കൃഷ്ണൻ, നാസർ മഞ്ചേരി, നിതിൻ ജേക്കബ്, നൗഷാദ് പൂനൂർ, പി.എസ് ബാലസുബ്രഹ്മണ്യം, പങ്കജ് മാലിക്, രാജീവൻ സി.കെ, രാകേഷ് ശർമ, രുചി ചക്രവർത്തി, സാന്ദ്ര പാലണ്ണ, സിറാജുദ്ദീൻ, ശ്രീധർ, സുബൈർ കണ്ണൂർ, സുനിൽകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.