സു​സ്ഥി​ര വി​ക​സ​ന മ​ന്ത്രി നൂ​ർ അ​ൽ ഖു​ലൈ​ഫ് ഇ​ന്ത്യ​യി​ൽ

ന​ട​ന്ന സം​രം​ഭ​ക​രു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ന്നു

ബ​ഹ്റൈ​നി​ൽ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ 16.65 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്റെ നി​ക്ഷേ​പം ന​ട​ത്തും

മ​നാ​മ: ബ​ഹ്റൈ​നി​ൽ മൂ​ന്ന് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ 16.65 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്റെ മൂ​ല​ധ​ന നി​ക്ഷേ​പം ന​ട​ത്തും. ഉ​ൽ​പാ​ദ​നം, പു​ന​രു​പ​യോ​ഗ ഊ​ർ​ജം, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ടെ​ക്‌​നോ​ള​ജി (ഐ.​സി.​ടി) എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് വി​ദേ​ശ നി​ക്ഷേ​പം.

സു​സ്ഥി​ര വി​ക​സ​ന മ​ന്ത്രി​യും ബ​ഹ്‌​റൈ​ൻ ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്‌​മെ​ന്റ് ബോ​ർ​ഡ് (ബ​ഹ്‌​റൈ​ൻ ഇ.​ഡി.​ബി) ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വു​മാ​യ നൂ​ർ ബി​ൻ​ത് അ​ലി അ​ൽ ഖു​ലൈ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ധാ​ര​ണ​യാ​യ​ത്.

ബ​ഹ്റൈ​നി​ലേ​ക്ക് നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​ന്റെ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന ഏ​ജ​ൻ​സി​യാ​യ ബ​ഹ്‌​റൈ​ൻ ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്‌​മെ​ന്റ് ബോ​ർ​ഡ് (ബ​ഹ്‌​റൈ​ൻ ഇ.​ഡി.​ബി) ഈ ​മാ​സം ഒ​മ്പ​തു​മു​ത​ലാ​ണ് ഇ​ന്ത്യ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. പ്ര​തി​നി​ധി സം​ഘം മും​ബൈ, ബം​ഗ​ളൂ​രു, ചെ​ന്നൈ ന​ഗ​ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

സു​സ്ഥി​ര വി​ക​സ​ന മ​ന്ത്രി​യും ബ​ഹ്‌​റൈ​ൻ ഇ.​ഡി.​ബി ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വു​മാ​യ നൂ​ർ അ​ൽ ഖു​ലൈ​ഫ് ഇ​ന്ത്യ​ൻ നി​ക്ഷേ​പ​ത്തെ സ്വാ​ഗ​തം ചെ​യ്തു. ഈ ​ക​മ്പ​നി​ക​ളു​ടെ വ​ര​വ്, ഉ​ൽ​പാ​ദ​ന-​സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ വ​ള​ർ​ന്നു​വ​രു​ന്ന ബ​ഹ്‌​റൈ​ന്റെ ബി​സി​ന​സ് സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം പ്ര​ശ​സ്ത​മാ​കാ​ൻ സ​ഹാ​യ​ക​മാ​ണ്. ബ​ഹ്‌​റൈ​നി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളി​ൽ പ്ര​മു​ഖ പാ​ക്കേ​ജി​ങ് സൊ​ലൂ​ഷ​ൻ പ്രൊ​വൈ​ഡ​റാ​യ കിം​കോ​യും ഉ​ൾ​പ്പെ​ടു​ന്നു.

ഫാ​സ്റ്റ് മൂ​വി​ങ് ക​ൺ​സ്യൂ​മ​ർ ഗു​ഡ്സ് (എ​ഫ്.​എം.​സി.​ജി) മേ​ഖ​ല​യി​ലെ വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​തി​നാ​യി പൂ​ർ​ണ​മാ​യും ഓ​ട്ടോ​മേ​റ്റ​ഡ് ലൈ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് പാ​ർ​ക്കി​ൽ (ബി.​ഐ.​ഐ.​പി) ഉ​ൽ​പാ​ദ​ന ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ ക​മ്പ​നി ഒ​രു​ങ്ങു​ക​യാ​ണ്. പ്ലാ​സ്റ്റി​ക് പാ​ക്കേ​ജി​ങ് രം​ഗ​ത്ത് ക​മ്പ​നി 2013 മു​ത​ൽ ബ​ഹ്റൈ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ബ​ജാ​ജ് ഇ​ൻ​ഡ​സ്ട്രീ​സും ബ​ഹ്‌​റൈ​നി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്നു​ണ്ട്. ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ തു​റ​മു​ഖ​ത്ത് 11.40 മെ​ഗാ​വാ​ട്ട് സോ​ളാ​ർ പ​ദ്ധ​തി വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ക​മ്പ​നി ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ തു​റ​മു​ഖം ഓ​പ​റേ​റ്റ​റാ​യ എ.​പി.​എം ടെ​ർ​മി​ന​ൽ​സു​മാ​യി 10 വ​ർ​ഷ​ത്തെ ക​രാ​ർ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്.

സോ​ളാ​ർ പ​വ​ർ പ്രോ​ജ​ക്ട് വി​ക​സി​പ്പി​ക്കു​ന്ന​തി​ന് 10 ദ​ശ​ല​ക്ഷം ഡോ​ള​ർ നി​ക്ഷേ​പി​ക്കു​മെ​ന്ന് എ.​പി.​എം ടെ​ർ​മി​ന​ൽ​സ് ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഒ​രു ഇ​ന്ത്യ​ൻ ഐ.​സി.​ടി സ്ഥാ​പ​ന​വും ബ​ഹ്‌​റൈ​നി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ട്. അ​തി​ന്റെ പ്രാ​ദേ​ശി​ക ആ​സ്ഥാ​നം ബ​ഹ്റൈ​നി​ൽ സ്ഥാ​പി​ക്കാ​നാ​ണു​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​ത് ഐ.​ടി മേ​ഖ​ല​യി​ൽ രാ​ജ്യ​ത്തി​ന്റെ സ്ഥാ​നം ശ​ക്തി​പ്പെ​ടു​ത്തും.

പ്ര​ഖ്യാ​പി​ക്ക​​പ്പെ​ട്ട ഈ ​പ​ദ്ധ​തി​ക​ൾ​ക്ക് പു​റ​മേ, നി​ർ​മാ​ണ, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ചെ​ന്നൈ ആ​സ്ഥാ​ന​മാ​യ ക​മ്പ​നി​യും നി​ക്ഷേ​പം ന​ട​ത്താ​ൻ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. അ​ഞ്ചാ​മ​താ​യി ഒ​രു ക​മ്പ​നി ഹെ​ൽ​ത്ത് കെ​യ​ർ മേ​ഖ​ല​യി​ൽ 50 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്റെ നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്.

2019 മു​ത​ൽ ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ൻ നി​ക്ഷേ​പ​ത്തി​ൽ 62 ശ​ത​മാ​നം വ​ള​ർ​ച്ച​യു​ണ്ട്. 2019നും 2023​നും ഇ​ട​യി​ൽ ഇ​ന്ത്യ​ൻ വി​ദേ​ശ​നി​ക്ഷേ​പം 36.6 ശ​ത​മാ​നം വ​ർ​ധി​ച്ചു. ഓ​രോ വ​ർ​ഷ​വും ശ​രാ​ശ​രി 102 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്റെ വ​ർ​ധ​ന​യു​ണ്ട്. 2023ൽ ​ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വി​ദേ​ശ​നി​ക്ഷേ​പം 1.52 ബി​ല്യ​ൺ ഡോ​ള​റി​ലെ​ത്തി.

ബ​ഹ്റൈ​നി​ലെ ആ​റാ​മ​ത്തെ മി​ക​ച്ച നി​ക്ഷേ​പ രാ​ജ്യം കൂ​ടി​യാ​ണ് ഇ​ന്ത്യ. ബ​ഹ്‌​റൈ​നി​ലെ മൊ​ത്തം വി​ദേ​ശ​നി​ക്ഷേ​പ​ത്തി​ന്റെ നാ​ലു ശ​ത​മാ​നം വ​രു​മി​ത്. ടെ​ക് മ​ഹീ​ന്ദ്ര, കെം​കോ, ഇ​ല​ക്‌​ട്രോ സ്റ്റീ​ൽ, പാ​ർ​ലെ ബി​സ്‌​ക​റ്റ്‌​സ്, ജെ.​ബി.​എ​ഫ് ഇ​ൻ​ഡ​സ്‌​ട്രീ​സ്, അ​ൾ​ട്രാ ടെ​ക് സി​മ​ന്റ്, ഐ.​സി.​ഐ.​സി.​ഐ ബാ​ങ്ക്, എ​സ്‌.​ബി.​ഐ, കിം​സ് ഹെ​ൽ​ത്ത് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന നി​ര​വ​ധി പ്ര​മു​ഖ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ ബ​ഹ്‌​റൈ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

Tags:    
News Summary - Indian companies to invest 16.65 million dollars in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.