മനാമ: ബഹ്റൈൻ ഇന്ത്യൻ എംബസിയിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട ഡിഫൻസ് അറ്റാഷെ അഡ്മിറൽ സന്ദീപ് സിംഗിനെ ബി.ഡി.എഫ് കമാൻഡർ ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ സ്വീകരിച്ചു.
പുതുതായി ഏൽപിക്കപ്പെട്ട ചുമതല ഭംഗിയായി നിർവഹിക്കാൻ അറ്റാഷെക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ബഹ്റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഏറെ പ്രതീക്ഷയുണർത്തുന്നതാണെന്നും അദ്ദേഹം വിലയിരുത്തി.
സൈനിക മേഖലകളിലടക്കം സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങളും ഇരുവരും പങ്കുവെച്ചു. കൂടിക്കാഴ്ചയിൽ ഉയർന്ന സൈനികോദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.