മനാമ: ബഹ്റൈൻ ഇന്ത്യൻ എംബസിയുടെ പേരിൽ നടക്കുന്ന വ്യാജ ഫോൺ കാളുകൾക്കെതിരെ ജാഗ്രത മുന്നറിയിപ്പ്. എംബസിയിൽനിന്നാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് വ്യക്തിവിവരങ്ങളും പണവും ആവശ്യപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്നാണ് ഇത്തരം ഫോൺ കാളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നൽകിയത്.
എംബസിയുടെ 24x7 ഹെൽപ് ലൈൻ നമ്പറായ 39418071ൽ നിന്നാണ് പലർക്കും കാളുകൾ വന്നത്. എന്നാല്‍, ഈ നമ്പറിൽനിന്ന് എംബസി ഉദ്യോഗസ്ഥർ ഇന്ത്യൻ പൗരന്മാരെയോ മറ്റു രാജ്യക്കാരെയോ വിളിക്കില്ലെന്ന് എംബസി വ്യക്തമാക്കി. ഈ ഹെൽപ് ലൈൻ നമ്പർ ഇന്ത്യൻ പൗരന്മാരുടെ പരാതികൾ സ്വീകരിക്കാൻ മാത്രമുള്ളതാണ്. പാസ്പോർട്ട് നമ്പർ, സി.പി.ആർ നമ്പർ, വിസ വിശദാംശങ്ങൾ ഒന്നും ഇങ്ങനെ വിളിക്കുന്നവരുമായി പങ്കിടരുതെന്നും എംബസി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.