ഇന്ത്യൻ സ്‌കൂൾ മെഗ ഫെയർ നറുക്കെടുപ്പ്​: വിജയികളെ പ്രഖ്യാപിച്ചു

മനാമ: രണ്ടു ദിവസങ്ങളിലായി നടന്ന ഇന്ത്യൻ സ്‌കൂൾ ഫെയറിൽ മെഗ സമ്മാനമായ മിത്​സുബിഷി കാർ നറുക്കെടുപ്പിലൂടെ ലഭിച് ചത് പശ്​ചിമ ബംഗാൾ സ്വദേശി സിദ്ധാർഥ്​ സോമിന്​. ആൽബയിൽ സെറാമിക് എഞ്ചിനീയറായി ജോലി ചെയ്യുകയാണ്​ ഇദ്ദേഹം. ഫെയ റി​​​െൻറ പ്രധാന പ്രവേശന കവാടത്തിൽ നിന്ന് എടുത്ത ടിക്കറ്റിലാണ്​ ഭാഗ്യമെത്തിയത്​.
ഫെയറിനോടനുബന്ധിച്ച്​ ഗായിക പ്രിയങ്ക നേഗിയും സംഘവും അവതരിപ്പിച്ച സംഗീത പരിപാടിക്കായി കുടുംബ സമേതം എത്തിയതായിരുന്നു സോം. നാല് ടിക്കറ്റുകൾ എടുത്തതിൽ 192678 എന്ന നമ്പറിലാണ് സമ്മാനം നേടിയത്​.
മറ്റു സമ്മാനങ്ങൾ ലഭിച്ചവരുടെ പേരുവിവരങ്ങൾ: രണ്ടാം സമ്മാനം^ ലാപ്ടോപ് -രാകേഷ് ജോഷി (062138), മൂന്നാം സമ്മാനം^ഫ്രിഡ്​ജ്​ -ദീത്ത ധനേഷ് (102611), നാലാം സമ്മാനം^ടെലിവിഷൻ-വി.സുന്ദരൻ(192423),അഞ്ച്​^മുഹമ്മദ് ഷഫീഖ്(192428) ആറ്​^സ്മാർട്ട് ഫോൺ -മുഹമ്മദ് ഷാസിൻ (049221)ഏഴ്​^മൈക്രോവേവ് ഓവൻ -സോബിൻ സി ജോസ് (141051), എട്ട്​^വാക്വം ക്ലീനർ -ടി.കെ.സുഹൈർ (192117), ഒമ്പത്​^ ഫുഡ് പ്രോസസർ -ബി.ജനാർദ്ദനൻ(134651), പത്ത്​^റിസ്​റ്റ്​ വാച്ച് -നടാഷ പ്രിൻസ് (161576)

Tags:    
News Summary - indian school-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.