മനാമ: ഇന്ത്യൻ സ്കൂളിൽ ഈ വർഷത്തെ ഫ്രഞ്ച് ഭാഷാദിനം വർണശബളമായ പരിപാടികളോടെ ആഘോഷിച്ചു. പാട്ടും പ്രസംഗവും പാചക അവതരണങ്ങളും ഉൾപ്പെടെയുള്ള വിവിധ പരിപാടികളിലൂടെ ഫ്രഞ്ച് ഭാഷ പഠിതാക്കൾ അവരുടെ കഴിവുകൾ പ്രദർശിപ്പിച്ചു.
ഇന്ത്യൻ സ്കൂൾ അക്കാദമിക ചുമതലയുള്ള അസി.സെക്രട്ടറി രഞ്ജിനി മോഹൻ ചടങ്ങിന് ദീപം തെളിച്ചു. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ വിഭാഗം വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്രധാനാധ്യാപകർ, ഫ്രഞ്ച് അധ്യാപകർ എന്നിവർ പങ്കെടുത്തു. രണ്ട് ഘട്ടങ്ങളിലായാണ് പരിപാടികൾ അരങ്ങേറിയത്: സ്റ്റേജ് പരിപാടികളും സ്റ്റേജിതര മത്സരങ്ങളും.
ആദ്യ ഘട്ടത്തിൽ 6 മുതൽ 8 വരെ ക്ലാസുകൾക്കായി മെമ്മറി ഗെയിം, 9,10 ക്ലാസുകൾക്കായി മോഡൽ നിർമാണം, സൂപ്പർ ഷെഫ് എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു. കൂടാതെ, പ്രസംഗ കലയിലും ഗാനാലാപന മത്സരങ്ങളിലും വിദ്യാർഥികളുടെ ഫ്രഞ്ച് ഭാഷയിലുള്ള പ്രാവീണ്യം പ്രകടമായിരുന്നു. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ മത്സരങ്ങളിൽ സജീവമായി പങ്കെടുത്ത വിദ്യാർഥികളെ അഭിനന്ദിച്ച് മികച്ച നിലയിൽ പരിപാടി സംഘടിപ്പിച്ച അധ്യാപകരെ അനുമോദിച്ചു.
വിവിധ മത്സരങ്ങളിലെ വിജയികൾ: ആറാം ക്ലാസിനുള്ള മെമ്മറി ഗെയിം:1. വേദിക ജിതേന്ദ്ര 6ക്യു, 2. ഇവാൻ സുബിൻ 6കെ,3. സാൻവി ചൗധരി 6ക്യു. ഏഴാം ക്ലാസിനുള്ള മെമ്മറി ഗെയിം :1. ഫൈഹ അയ്ഷ 7കെ ,2.നിഹാൻ ഷാ 7എൻ,3. തമന്ന നസൂം 7ഇ., എട്ടാം ക്ലാസിനുള്ള മെമ്മറി ഗെയിം:1.സോയ അലി 8ആർ,2. നിവ് പട്ടേൽ 8കെ,3. സഞ്ജന ജയകുമാർ 8ക്യു. ഫ്രഞ്ച് പ്രസംഗം:1. ഡെലിഷ സൂസൻ 10ജെ,2. ഇവാന റേച്ചൽ ബിനു 10ജെ,3. ഗോകുൽദാസ് കൃഷ്ണദാസ് 9സി.
ഫ്രഞ്ച്സോളോ ഗാനം : 1. എസ്തർ ബാബു 10സി,2.ധ്യാൻ തോമസ് 10ഡി,3. സയോന്തി പാൽ 10പി. മോഡൽ നിർമാണം:1. കൃതിക റാവത്ത് 10ജെ,2. മാളവിക ശ്രീജിത്ത് 10ജെ, 3. മധുമിത നടരാജൻ 10ഡി. സൂപ്പർ ഷെഫ്: ടീം 1.സനുറ ഷേർളി 10ജെ, മാളവിക ശ്രീജിത്ത് 10ജെ, ഡെലിഷ സൂസൻ10ജെ; ടീം 2. അലൻ സുരേഷ് 9എസ്, ഫ്ലിയോറ ഡിസൂസ 9എസ്, ഡിംപിൾ എൽസ സോളമൻ 9എസ്; ടീം 3.ആദി മഹേശ്വർ 10സി, നിജൽ നവീദ് 10സി, പ്രീത് സക്കറിയ 10സി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.